Quantcast

മസ്കത്ത്-കോഴിക്കോട് സെക്ടറിൽ താൽകാലികമായി സർവീസുകൾ റദ്ദാക്കി സലാം എയർ

ജൂലൈ 12 വരെയാണ് സർവീസുകൾ റദ്ദാക്കിയത്

MediaOne Logo

Web Desk

  • Updated:

    2025-07-06 17:36:41.0

Published:

6 July 2025 11:05 PM IST

മസ്കത്ത്-കോഴിക്കോട് സെക്ടറിൽ താൽകാലികമായി സർവീസുകൾ റദ്ദാക്കി സലാം എയർ
X

മസ്കത്ത്: മസ്കത്ത്-കോഴിക്കോട് സെക്ടറിൽ ഒമാന്റെ ബജറ്റ് വിമാനകമ്പനിയായ സലാം എയർ താൽകാലികമായി സർവിസുകൾ റദ്ദാക്കി. ജൂലൈ 12 വരെയാണ് സർവീസുകൾ റദ്ദാക്കിയത്. കേരള സെക്ടറിലേക്കുള്ള ഒമാന്റെ ബജറ്റ് വിമാന കമ്പനി കൂടിയായ സലാം എയർ സർവീസ് റദ്ദാക്കിയത് സാധാരണക്കാരായ പ്രവാസികളെ ബാധിച്ചിട്ടുണ്ട്.

എയർ ക്രാഫ്റ്റ് ലഭ്യമല്ലാത്തതും യാത്രക്കാർ കുറഞ്ഞതുമാണ് സർവിസ് നിർ‌ത്താൻ കാരണമെന്നാണ് ട്രാവൽ‌ മേഖലയിലുള്ളവർ പറയുന്നത്. എന്നാൽ, 13ന് ശേഷം ഇനിയും സർവിസുകൾ റദ്ദാക്കുമോ എന്ന ആശങ്കയിലാണ് ട്രാവൽ ഏജൻസികൾ. അതുകൊണ്ടുതന്നെ പലർക്കും ടിക്കറ്റുകൾ എടുത്തുകൊടുക്കാൻ പറ്റാത്ത സഹചര്യമാണുള്ളതെന്നും ഏജൻസികൾ‌ പറയുന്നുണ്ട്. വിമാനം റദ്ദാക്കിയതുമായി ബന്ധപ്പെട്ട അറിയിപ്പുകൾ കഴിഞ്ഞ ദിവസം മുതൽ ട്രാവൽ ഏജന്റുമാർക്കും യാത്രകാർക്കും സലാം എയർ അയച്ച് തുടങ്ങിയിട്ടുണ്ട്. വീണ്ടും ബുക്ക് ചെയ്യാനോ മറ്റു വിവരങ്ങൾക്കും സലാം എയറിന്റെ ഔദ്യോ​ഗിക വെബ് സൈറ്റ് വഴിയോ ഫോൺ നമ്പറിലൂ​ടയോ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story