സുരക്ഷാ ആശങ്ക: ഇറാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തി സലാം എയർ
ഇന്നും നാളെയുമുള്ള സർവീസുകളാണ് നിർത്തിയത്

മസ്‌കത്ത്: സുരക്ഷാ ആശങ്കകൾ കണക്കിലെടുത്ത് ഒമാന്റെ ലോ കോസ്റ്റ് കാരിയറായ സലാം എയർ ഇറാനിലേക്കുള്ള വിമാന സർവീസുകൾ താത്കാലികമായി നിർത്തിവച്ചു. ജനുവരി 10, 11 തീയതികളിലുള്ള സർവീസുകളാണ് നിർത്തിയത്. രാജ്യത്തെ നിലവിലെ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് നടപടിയെന്ന് സലാം എയർ അറിയിച്ചു.
യാത്രക്കാരുടെ സുരക്ഷ മുൻനിർത്തിയാണ് തീരുമാനമെന്നും സംഭവവികാസങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. സഹായവും ബദൽ ക്രമീകരണങ്ങളും നൽകാൻ എല്ലാ യാത്രക്കാരെയും നേരിട്ട് ബന്ധപ്പെടുമെന്നും അറിയിച്ചു.
സർവീസ് റദ്ദാക്കൽ മൂലമുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും സാഹചര്യങ്ങൾ എയർലൈനിന്റെ നിയന്ത്രണത്തിന് മനസ്സിലാക്കിയതിന് ഉപഭോക്താക്കളോട് നന്ദി പറയുന്നതായും സലാം എയർ പറഞ്ഞു.
Next Story
Adjust Story Font
16

