Quantcast

'സലിംകുമാർ മാനവികതയോട് പ്രതിബദ്ധതയുള്ള കലാകാരൻ': പ്രവാസി വെൽഫെയർ സലാല

MediaOne Logo

Web Desk

  • Published:

    15 Jun 2026 8:22 PM IST

Salim Kumar is an artist committed to humanity: Pravasi Welfare Salalah
X

സലാല: അന്തരിച്ച പ്രമുഖ സിനിമ നടൻ സലിംകുമാർ മനുഷ്യരെയും പ്രകൃതിയെയും സ്നേഹിച്ച സാമൂഹ്യ പ്രതിബദ്ധതയുള്ള കലാകാരനായിരുന്നുവെന്ന് പ്രവാസി വെൽഫെയർ സലാല അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ വൈസ് പ്രസിഡൻറ് സജീബ് ജലാൽ അനുശോചന സന്ദേശം അവതരിപ്പിച്ചു. മതത്തിന്റെയും ജാതിയുടെയും പേരിൽ മനുഷ്യരെ വേർതിരിക്കുന്ന പ്രവണതയെ ശക്തമായ എതിർത്ത അദ്ദേഹം മണ്ണിനെയും പ്രകൃതിയേയും സ്നേഹിച്ച പരിസ്ഥിതിവാദിയും നല്ലൊരു കർഷകനും ആയിരുന്നു.

പ്രസിഡൻറ് അബ്ദുല്ല മുഹമ്മദ് അധ്യക്ഷത വഹിച്ച പരിപാടിയിൽ സാജിത ഹഫീസ്, വഹീദ് ചേന്ദമംഗലൂർ, ഡോ. ഷാജിദ്, ഫഹദ് സലാം തുടങ്ങിയവർ സംസാരിച്ചു. തസ്റീന ഗഫൂർ, രവീന്ദ്രൻ നെയ്യാറ്റിൻകര എന്നിവരും സംബന്ധിച്ചു.

TAGS :

Next Story