ഒമാനിൽ സ്‌കൂൾ ബസ് ക്യാപ്റ്റൻമാർക്ക് ആദ്യമായി പ്രൊഫഷണൽ ലൈസൻസ്
ആദ്യ പരിശീലനത്തിലൂടെ 100 സ്‌കൂൾ ബസ് ക്യാപ്റ്റൻമാരും അഞ്ച് സൂപ്പർവൈസർമാരും യോഗ്യത നേടി

മസ്‌കത്ത്: ഒമാനിൽ സ്‌കൂൾ ബസ് ക്യാപ്റ്റൻമാർക്ക് ആദ്യമായി പ്രൊഫഷണൽ ലൈസൻസ് നൽകി. ആദ്യമായി നടന്ന പ്രത്യേക പരിശീലന പരിപാടിയിലൂടെ 100 സ്‌കൂൾ ബസ് ക്യാപ്റ്റൻമാരും അഞ്ച് സൂപ്പർവൈസർമാരും യോഗ്യത നേടി. ഒമാൻ ലോജിസ്റ്റിക്‌സ് അസോസിയേഷൻ നൽകുന്ന പ്രൊഫഷണൽ പ്രാക്ടീസ് ലൈസൻസുകൾക്ക് പുറമേ, തൊഴിൽ മന്ത്രാലയം അംഗീകരിച്ച സർട്ടിഫൈഡ് പരിശീലന സർട്ടിഫിക്കറ്റുകളും പരിപാടിയിൽ പങ്കെടുത്തവർക്ക് ലഭിച്ചു.
സ്‌കൂൾ ഗതാഗത സേവനങ്ങളുടെ സുരക്ഷയും പ്രൊഫഷണലിസവും വർധിപ്പിക്കാനാണ് പ്രത്യേക പരിശീലനവും പ്രൊഫഷണൽ ലൈസൻസും നൽകുന്നത്. ഒമാൻ ലോജിസ്റ്റിക്‌സ് സെന്റർ, ഒമാൻ ലോജിസ്റ്റിക്‌സ് അസോസിയേഷൻ, മുവാസലാത്ത് ട്രെയിനിങ് സെൻറർ എന്നിവ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. വിദ്യാഭ്യാസ മന്ത്രാലയം, തൊഴിൽ മന്ത്രാലയം, ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം എന്നിവയും പദ്ധതിക്കായി കൈകോർത്തു.
Next Story
Adjust Story Font
16

