ലോകമെങ്ങും സമാധാനം പരക്കട്ടെ;'ഷബാബ് ഒമാൻ II' യാത്ര തുടരുന്നു
ഓരോ തുറമുഖങ്ങളിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്ദർശകരെയാണ് കപ്പൽ ആകർഷിക്കുന്നത്
മസ്കത്ത്: സൗഹൃദം, സമാധാനം, എന്നിവയുടെ സന്ദേശവുമായി 'ഷബാബ് ഒമാൻ II' അതിന്റെ യാത്ര തുടരുന്നു. അന്താരാഷ്ട്ര വേദികളിലും തുറമുഖങ്ങളിലും ഒമാനെ പ്രതിനിധീകരിക്കുന്നതിൽ കപ്പൽ നിർണായക പങ്കാണ് വഹിക്കുന്നതെന്ന് ലഫ്റ്റനൻ്റ് കമാൻഡർ ഇസ്സ ബിൻ സാലിം അൽ ജഹൂരി വ്യക്തമാക്കി. ഓരോ തുറമുഖങ്ങളിലും ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് സന്ദർശകരെയാണ് കപ്പൽ ആകർഷിക്കുന്നത്. സന്ദർശകർക്ക് ഒമാന്റെ സാംസ്കാരിക വിനോദസഞ്ചാര പ്രദർശനങ്ങൾ, പരമ്പരാഗത സംഗീത പ്രകടനങ്ങൾ എന്നിവയിലൂടെ മികച്ച അനുഭവമാണ് കപ്പൽ സമ്മാനിക്കുന്നത്.
സമാധാനവും സൗഹൃദവുമാണ് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര സാംസ്കാരിക ബന്ധങ്ങൾ കെട്ടിപ്പടുക്കുന്നതിനുള്ള ശക്തമായ അടിത്തറയെന്ന് വിശ്വസിച്ചിരുന്ന മഹാന്മാരായ ഒമാൻ സുൽത്താന്മാരുടെ സന്ദേശമാണ് 'ഷബാബ് ഒമാനും' 'ഷബാബ് ഒമാൻ II' വഹിക്കുന്നതെന്ന് അൽ ജഹൂരി വ്യക്തമാക്കി. മറ്റ് കപ്പലുകളിൽ നിന്ന് വ്യത്യസ്തമായി, ആധുനിക സമുദ്ര സാങ്കേതികവിദ്യയും അത്യാധുനിക സുരക്ഷാ സംവിധാനങ്ങളും ഉപയോഗിച്ചുകൊണ്ട് ലോകത്തിനു മുൻപിൽ ഒമാന്റെ അംബാസഡറായാണ് 'ഷബാബ് ഒമാൻ II' പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Adjust Story Font
16

