Quantcast

ശഹീൻ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 12 ആയി

കഴിഞ്ഞ ദിവസം കാണാതായവര്‍ക്കുള്ള തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

MediaOne Logo

Web Desk

  • Updated:

    2021-10-07 17:28:30.0

Published:

7 Oct 2021 5:26 PM GMT

ശഹീൻ ചുഴലിക്കാറ്റ്; മരിച്ചവരുടെ എണ്ണം 12 ആയി
X

ഒമാനില്‍ ശഹീൻ ചുഴലിക്കാറ്റില്‍ കാണാതായ ഒരാളുടെ മൃതദേഹം കൂടി കണ്ടത്തിയാതായി ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ഇതോടെ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 12 ആയി.കാണാതായ മറ്റുള്ളവർക്കായി തിരച്ചിൽ നടന്ന് കൊണ്ടിരിക്കുകയാണ്.

വടക്ക്-തെക്ക് ബാത്തിനകളിൽ ഏഴുപേരും ഞായറാഴ്ച മസ്കത്ത് ഗവർണറേറ്റില്‍ അൽ അമീറാത്തിലെ വെള്ളക്കെട്ടിൽ വീണ് ഒരു കുട്ടിയും, റുസൈൽ ഇൻഡസ്ട്രിയൽ ഏരിയയിൽ കെട്ടിടം തകർന്ന് രണ്ട് ഏഷ്യക്കാരും മരിച്ചിരുന്നു. ചുഴലിക്കാറ്റി‍ൻറ ആഘാതം ഏറെ ബാധിച്ചത് ഒമാെൻറ വടക്കൻ മേഖലയെലായാണ്. ഈ മേഖലയിലെ ബാത്തിന ഗവർണറേറ്റുകളിൽ ശഹീന്‍ വ്യാപക നാശമാണ് വിതച്ചത്. നിരവധി വീടുകൾ വാസ യോഗ്യമല്ലാതായി.

മലയാളികളുടേതടക്കം നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങളാണ് തകർന്നത്. ചെളിയും വെള്ളവും കയറി വീടുകളും കടകളും ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. റോയൽ ഒമാൻ പൊലീസിെൻറയും വിവിധ സൈനിക വിഭാഗങ്ങളുടെയും നേതൃത്വത്തിൽ സാധരണക്കാരുടെ ജീവിതം തിരിച്ച് കൊണ്ടുവരാനായി ഊർജിത ശ്രമങ്ങളാണ് നടത്തുന്നത്.

TAGS :

Next Story