ഷഹീൻ നാശം വിതച്ചത് ഒമാന്‍റെ വടക്കൻ മേഖലയിൽ

ഒമാന്‍റെ വിവിധ ഇടങ്ങളിൽ നിന്ന് ആറായിരത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2021-10-05 17:05:56.0

Published:

5 Oct 2021 5:03 PM GMT

ഷഹീൻ നാശം വിതച്ചത് ഒമാന്‍റെ വടക്കൻ മേഖലയിൽ
X

ആശങ്കയുടെ കാർ മേഘങ്ങൾ നീങ്ങിയെങ്കിലും ഷഹീൻ ചുഴലിക്കാറ്റ് വിതച്ച ആഘാധത്തിൽ നിന്ന് മുക്തമാകാതെ ഒമാെൻറ വടക്കൻ മേഖല. ഒമാന്‍റെ വിവിധ ഇടങ്ങളിൽ നിന്ന് ആറായിരത്തിലധികം ആളുകളെ അഭയകേന്ദ്രങ്ങളിലേക്ക് ഇതിനോടകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

തെക്ക്-വടക്ക് ബാത്തിന ഗവർണറേറ്റുകളിലെ പ്രദേശങ്ങളായ സുവൈഖ്, ഖദറ, ബിദ്യ തുടങ്ങി പല സ്ഥലങ്ങളും ഇപ്പോഴും വെള്ളക്കെട്ടിനടിയിലാണ്. നിരവധി വീടുകളാണ് ഇവിടെ വാസയോഗ്യമല്ലാതായിരിക്കുന്നത്. പലരും ബന്ധുക്കളുടെയും സൃഹൃത്തുകളുടെയും വീടുകളിലാണ് അഭയം തേടിയത്.

മലയാളികളുടേതടക്കമുള്ള നൂറുകണക്കിന് വ്യാപാര സ്ഥാപനങ്ങൾ തകർന്നു. വൈദ്യുതി പുനസ്ഥാപിക്കാനുള്ള ഉൗർജിത ശ്രമങ്ങൾ നടന്ന് വരികയാണ്. 100 കണക്കിന് കന്നുകാലികൾ ഇൗ മേഖലയിൽ ചത്തൊടുങ്ങിയിട്ടുണ്ട്. ഏക്കർ കണക്കിന് കൃഷിയും നശിച്ചു. പ്രധാനറോഡുകളിൽ തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്. ഗതാഗത യോഗ്യമല്ലാത്തതിനാൽ ഉൾഗ്രാമങ്ങളിൽ പലതും ഒറ്റപ്പെട്ട് കിടക്കുകയാണ്. പകർച്ചാ വ്യാധി ഭീഷണികൾ നിലനിൽക്കുന്നതിനാൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്

TAGS :

Next Story