ഒമാനിൽ കൊഞ്ച് സീസണിന് തുടക്കം; സീസൺ നവംബർ 30 വരെ
എല്ലാ നിയമങ്ങളും മൽസ്യത്തൊഴിലാളികൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം

മസ്കത്ത്: ഒമാനിൽ ഈ വർഷത്തെ കൊഞ്ച് സീസണിന് തുടക്കമായി. നവംബർ 30 വരെയാണ് സീസൺ നിലനിൽക്കുന്നത്. എന്നാൽ ചെറിയ കൊഞ്ചുകളെയും മുട്ടയിടാൻ പാകമായ പെൺ കൊഞ്ചുകളെയും പിടിക്കുന്നതിന് നിരോധനമുണ്ട്. കടൽ വിഭവങ്ങൾ സംരക്ഷിക്കാൻ എല്ലാ നിയമങ്ങളും മൽസ്യത്തൊഴിലാളികൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രാലയം നിർദേശിച്ചിട്ടുണ്ട്.
ഒമാന്റെ മത്സ്യബന്ധന മേഖലക്ക് വലിയ സാമ്പത്തിക ലാഭം നൽകുന്ന ഒന്നാണ് കൊഞ്ച് വ്യാപാരം. കഴിഞ്ഞ വർഷം ഏകദേശം 645 ടൺ കൊഞ്ചാണ് രാജ്യത്ത് ഉത്പാദിപ്പിച്ചത്. മൽസ്യബന്ധന നിയമങ്ങൾ കർശനമായി പാലിക്കുന്നത് വഴി കൊഞ്ചുകളുടെ ഉത്പാദനം ദീർഘകാലത്തേക്ക് നിലനിർത്താനും മത്സ്യത്തൊഴിലാളികളുടെ വരുമാനം ഉറപ്പാക്കാനും സാധിക്കുമെന്നാണ് മന്ത്രാലയം വിലയിരുത്തുന്നത്.
Next Story
Adjust Story Font
16

