Quantcast

പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിൽ നിയന്ത്രണം വേണം; നിർദേശവുമായി ശൂറ കൗൺസിൽ

പ്രവാസികളുടെ വരുമാനവും നാട്ടിലേക്ക് അയക്കുന്ന തുകയും തമ്മില്‍ ബന്ധിപ്പിച്ച് നിരീക്ഷിക്കാനുള്ള സാധ്യതയാണ് നോക്കുന്നത്

MediaOne Logo

Gulf Desk

  • Published:

    12 Nov 2026 9:15 AM IST

പ്രവാസികൾ നാട്ടിലേക്ക് പണം അയക്കുന്നതിൽ നിയന്ത്രണം വേണം; നിർദേശവുമായി ശൂറ കൗൺസിൽ
X

മസ്കത്ത്: ഒമാനില്‍നിന്ന് പ്രവാസി തൊഴിലാളികള്‍ നാട്ടിലേക്ക് അയക്കുന്ന പണത്തിന് വരുമാനത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്താൻ ശൂറാ കൗണ്‍സിലിൽ നിര്‍ദേശം. പ്രവാസികളുടെ വരുമാനവും നാട്ടിലേക്ക് അയക്കുന്ന തുകയും തമ്മില്‍ ബന്ധിപ്പിച്ച് നിരീക്ഷിക്കാനുള്ള സാധ്യതയാണ് നിര്‍ദേശത്തില്‍ ഉന്നയിച്ചിരിക്കുന്നത്.

ദേശീയ സമ്പദ്‌വ്യവസ്ഥയുടെ സംരക്ഷണം മുന്‍നിര്‍ത്തിയാണ് വിഷയം കൗണ്‍സിലിന്റെ പരിഗണനയിലെത്തിയത്. ശൂറാ കൗണ്‍സിലിന്റെ പത്താം ടേമിലെ മൂന്നാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി ചേര്‍ന്ന 21-ാമത് യോഗത്തിലാണ് വിഷയം ചര്‍ച്ചയായത്. പ്രവാസികളുടെ ഒഫീഷ്യൽ വരുമാനത്തേക്കാൾ കൂടുതൽ തുക നാട്ടിലേക്ക് അയക്കുന്നുണ്ടോയെന്ന് പരിശോധിക്കുകയും കൃത്യമായ വിവരശേഖരണം ഉറപ്പുവരുത്തുകയുമാണ് ലക്ഷ്യം. അനധികൃത പണമിടപാടുകൾ, തട്ടിപ്പുകൾ, നികുതി വെട്ടിപ്പുകൾ എന്നിവ തടയുന്നതിനും ഒഫീഷ്യൽ തൊഴിൽ കരാറുകൾക്ക് പുറത്ത് ജോലി ചെയ്യുന്നവരെ കണ്ടെത്തുന്നതിനുമാണ് ഇത്.

വിഷയത്തിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളിൽ നിന്നും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കൂടുതൽ വ്യക്തതയും പഠന റിപ്പോർട്ടുകളും തേടാനാണ് ശൂറാ കൗൺസിൽ ബ്യൂറോ നിലവിൽ നിർദേശിച്ചിട്ടുള്ളത്. അതേസമയം, പ്രവാസികള്‍ക്ക് നാട്ടിലേക്ക് അയക്കാവുന്ന പണത്തിന് പരിധി നിശ്ചയിക്കാനോ പണമയക്കല്‍ നിയന്ത്രിക്കാനോ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. നിര്‍ദേശത്തിന് കൗണ്‍സില്‍ അംഗീകാരവും നല്‍കിയിട്ടില്ല. വിഷയത്തില്‍ ബന്ധപ്പെട്ട അധികൃതരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടണമെന്ന അപേക്ഷ മാത്രമാണ് നിലവിൽ പരിഗണനയിലുള്ളത്.

TAGS :

Next Story