Quantcast

വിസയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടന്ന ആലപ്പുഴ സ്വദേശികൾക്ക് താങ്ങായി സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകര്‍

വിസിറ്റിങ് വിസയിൽ സ്വകാര്യ കമ്പനിയിലേക്ക് ജോലി ആവശ്യാർഥം വന്ന ആലപ്പുഴ സ്വദേശികള്‍ക്കാണ് സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകര്‍ കൈത്താങ്ങായത്

MediaOne Logo

Web Desk

  • Updated:

    2022-08-13 18:10:50.0

Published:

13 Aug 2022 11:05 PM IST

വിസയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടന്ന ആലപ്പുഴ സ്വദേശികൾക്ക് താങ്ങായി സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകര്‍
X

വിസയും ശമ്പളവുമില്ലാതെ കുടുങ്ങിക്കിടന്ന ആലപ്പുഴ സ്വദേശികൾക്ക് താങ്ങായി സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകര്‍. വിസിറ്റിങ് വിസയിൽ നാട്ടിൽ നിന്ന് സ്വകാര്യ കമ്പനിയിലേക്ക് ജോലി ആവശ്യാർഥം വന്ന ആലപ്പുഴ സ്വദേശികള്‍ക്കാണ് സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകര്‍ കൈത്താങ്ങായത്. കഴിഞ്ഞ അഞ്ചു മാസമായി ശമ്പളമോ, വിസയോ ലഭിക്കാതെ ഏറെ പ്രയാസപ്പെടുകയായിരുന്നു ഇവര്‍. കഠിനമായ ഉഷ്ണത്തിലും വാഹന സൗകര്യമോ, കൃത്യമായ ഭക്ഷണമോ നൽകുവാൻ കമ്പനി അധികാരികൾ തയ്യാറായിരുന്നില്ല.

ദിനേന പത്ത് കിലോമീറ്റർ നടന്നാണ് ഇരുവരും ജോലിക്ക് പോയിക്കൊണ്ടിരുന്നത്. ഇവരുടെ അവസ്ഥ സോഷ്യൽ ഫോറം ഒമാന്‍ പ്രവർത്തകരുടെ ശ്രദ്ധയിൽ പെടുകയും ഇരുവരുടെയും ഉത്തരവാദിത്വം സംഘടന ഏറ്റെടുക്കുകയും ചെയ്തു.

തുടർന്ന് കഴിഞ്ഞ ഒരു മാസമായി കമ്പനി അധികാരികളുമായി നിരന്തരം നടത്തിയ ചർച്ചകളുടെ അടിസ്ഥാനത്തിൽ അഞ്ചു മാസത്തെ മുഴുവൻ ശമ്പളവും, ടിക്കറ്റും, മറ്റു ഇമിഗ്രേഷൻ പിഴയും കമ്പനി അധികാരികൾ അടക്കുകയും, ഇരുവരെയും സോഷ്യൽ ഫോറം ഒമാൻ പ്രവർത്തകൻ റാമിസ് അലിയുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച, 12-08-2022 പുലർച്ചെ നാട്ടിലേക്ക് സുരക്ഷിതരായി യാത്ര അയക്കുകയും ചെയ്തു.

TAGS :

Next Story