Quantcast

കാലാവസ്ഥ വ്യതിയാനം; ഒമാനിൽ മത്സ്യലഭ്യത കുറയുന്നു

ഒമാനിൽ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയും മഴയുമൊക്കെ മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്

MediaOne Logo

Web Desk

  • Updated:

    2023-01-27 16:59:07.0

Published:

27 Jan 2023 4:56 PM GMT

കാലാവസ്ഥ വ്യതിയാനം; ഒമാനിൽ മത്സ്യലഭ്യത കുറയുന്നു
X

അടുത്തിടെ ഒമാനിൽ അനുഭവപ്പെടുന്ന ന്യൂനമർദങ്ങൾ മത്സ്യ ബന്ധന മേഖലയെയാണ് കൂടുതൽ ബാധിക്കുന്നത്. ഒമാനിൽ അനുഭവപ്പെടുന്ന തണുത്ത കാലാവസ്ഥയും മഴയുമൊക്കെ മത്സ്യ ബന്ധനത്തിന് പോകുന്നവരെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഇത്തരം കാലാവസ്ഥ കാരണം മീൻപിടിത്തക്കാർ കടലിൽ പോവാൻ മടിക്കുകയാണ്. പല ഭാഗങ്ങളിലും കടൽ പ്രക്ഷുബ്ധമാവുന്നുണ്ട്. പലയിടങ്ങളിലും കടലിൽ പോവുന്നതിന് വിലക്കുമുണ്ട്. ഇക്കാരണങ്ങളാൽ മത്സ്യബന്ധനം കുറഞ്ഞിട്ടുണ്ട്.

സുലഭമായി കിട്ടിയിരുന്ന പല മത്സ്യങ്ങളും മാർക്കറ്റിൽ കുറവാണ്. കിങ് ഫിഷ് അടക്കമുള്ള മത്സ്യങ്ങളുടെ ലഭ്യത കുറയുമ്പോൾ ഇത്തരം മത്സ്യങ്ങൾക്ക് കയറ്റുമതി നിയന്ത്രണം അടക്കമുള്ളവയും സർക്കാൻ നടപ്പാക്കാറുണ്ട്. ചില ഇനം മീൻ കുഞ്ഞുങ്ങളെ പിടിക്കുന്നതിന് ഒമാനിൽ നിയന്ത്രണങ്ങളുണ്ട്.

TAGS :

Next Story