കിടപ്പുരോഗികൾക്കായി മസ്‌കത്തിൽ പ്രത്യേക ആംബുലൻസ് സേവനം
സേവനം ആമിറാത്ത് വളണ്ടിയർ ടീമിന്റെ നേതൃത്വത്തിൽ

മസ്‌കത്ത്: കിടപ്പുരോഗികളെ കൊണ്ടുപോകാനായി മസ്‌കത്ത് ഗവർണറേറ്റിൽ പ്രത്യേക ആംബുലൻസ് സേവനം ആരംഭിച്ചു. സാധാരണ വാഹനങ്ങളിൽ യാത്ര ചെയ്യാൻ കഴിയാത്ത രോഗികളെ സഹായിക്കാനായി ആമിറാത്തിലെ ഡെപ്യൂട്ടി വാലിയുടെ സാന്നിധ്യത്തിൽ ഇഹ്സാൻ അസോസിയേഷൻ പുതിയ സേവനം ഉദ്ഘാടനം ചെയ്തു.
അൽ ആമിറാത്ത് വളണ്ടിയർ ടീം ആംബുലൻസ് പ്രവർത്തിപ്പിക്കുമെന്ന് മസ്‌കത്ത് ഗവർണറേറ്റ് അധികൃതർ അറിയിച്ചു. കിടപ്പുരോഗികൾക്ക് അവശ്യ സേവനങ്ങൾ ലഭ്യമാക്കുകയും കുടുംബങ്ങളുടെ ഭാരം ലഘൂകരിക്കുകയും ചെയ്യും. സേവനം 24 മണിക്കൂറും ലഭിക്കും.
Next Story
Adjust Story Font
16

