ഒമാൻ സുൽത്താൻ ഒമാനി ബിസിനസ്സ് ഉടമകളുമായി കൂടിക്കാഴ്ച നടത്തി
ഒമാനിലെ ചെറുകിട ഇടത്തരം സംരംഭകരെയും സ്റ്റാർട്ടപ്പ് കമ്പനികളെയും ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം സുൽത്താൻ ചൂണ്ടികാട്ടി.

ഒമാൻ സുൽത്താൻ ഒമാനി ബിസിനസ്സ് ഉടമകളുമായി നടത്തിയ കൂടിക്കാഴ്ച
മസ്കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് ഒമാനി ബിസിനസ്സ് ഉടമകളുമായും നിരവധി സംരംഭകരുമായും കൂടിക്കാഴ്ച നടത്തി. അൽ ആലം പാലസിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാൻ വിഷൻ 2040 പ്രകാരമുള്ള സമഗ്ര വികസന പ്രക്രിയ തുടരാൻ ലക്ഷ്യമിട്ടുള്ള പദ്ധതികളെക്കുറിച്ചും അതിന്റെ നയങ്ങളെക്കുറിച്ചും സുൽത്താൻ സംസാരിച്ചു.
ഒമാനിൽ സ്വകാര്യ മേഖലക്ക് വലിയ ശ്രദ്ധ നൽകുന്നുണ്ടെന്നും സർക്കാരും സ്വകാര്യ മേഖലകളും തമ്മിലുള്ള പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനെ പറ്റിയും സുൽത്താൻ പറഞ്ഞു. ഒമാനി സമ്പദ്‌വ്യവസ്ഥയുടെ ഭാവി അഭിലാഷങ്ങൾ കൈവരിക്കുന്നതിന് സ്വകാര്യ മേഖലയും ബിസിനസ്സ് ഉടമകളും വഹിച്ച പങ്കിനെ സുൽത്താൻ പ്രശംസിച്ചു. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി ഒമാനിൽ ബിസിനസ്സ് മത്സരാധിഷ്ഠിത അന്തരീക്ഷം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകത പറ്റിയും സുൽത്താൻ കൂടിക്കാഴ്ചയിൽ പറഞ്ഞു.
ഒമാനിലെ ചെറുകിട ഇടത്തരം സംരംഭകരെയും സ്റ്റാർട്ടപ്പ് കമ്പനികളെയും ശാക്തീകരിക്കേണ്ടതിന്റെ പ്രാധാന്യം സുൽത്താൻ ചൂണ്ടികാട്ടി. അടിസ്ഥാന സൗകര്യങ്ങൾ, സാമ്പത്തിക പാക്കേജുകൾ, സർക്കാർ സ്വീകരിച്ച നിരവധി പരിപാടികൾ എന്നിവ പ്രയോജനപ്പെടുത്താൻ ബിസിനസ്സ് ഉടമകളെയും സംരംഭകരെയും സുൽത്താൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
Adjust Story Font
16

