യുഎൻ സെക്രട്ടറി ജനറലിന് രാജ്യത്തെ പരമോന്നത ബഹുമതി നൽകി ഒമാൻ സുൽത്താൻ
നയതന്ത്ര വിഷയങ്ങളിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ചാണ് പ്രഖ്യാപനം

മസ്കത്ത്: യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന് രാജ്യത്തെ പരമോന്നത പദവി പ്രഖ്യാപിച്ച് ഒമാൻ സുൽത്താൻ. മേഖലയിലെ സമാധാന ശ്രമങ്ങൾക്കും, വിവിധ അന്താരാഷ്ട്ര വിഷയങ്ങളിൽ നടത്തിയ ഇടപെടലുകളും പരിഗണിച്ചാണ് പ്രഖ്യാപനമുണ്ടായിരിക്കുന്നത്. ബഹുമതി സന്തോഷത്തോടെ സ്വീകരിക്കുന്നതായി ഗുട്ടറെസ് അറിയിച്ചു. അതോടൊപ്പം മേഖലയിൽ സമാധാനം, ഐക്യം നിലനിർത്തുന്നതിന് ഒമാൻ വഹിക്കുന്ന സജീവമായ പങ്കിനെയും അദ്ദേഹം അഭിനന്ദിച്ചു.
Next Story
Adjust Story Font
16

