ഒമാനിൽ വിനോദത്തിന് പുതിയൊരിടം; മസാർ വാട്ടർഫ്രണ്ട് വികസന പദ്ധതിക്ക് ബുധനാഴ്ച തറക്കല്ലിടും
സൂറിലെ അൽ ബാർ പ്രദേശത്താണ് പദ്ധതി

മസ്‌കത്ത്: സൂറിലെ അൽ ബാർ പ്രദേശത്ത് മസാർ വാട്ടർഫ്രണ്ട് പദ്ധതി ഫെബ്രുവരി 11 ന് തറക്കല്ലിടും. 20 ലക്ഷം ഒമാനി റിയാലാണ് പദ്ധതിയുടെ ചെലവ്. പൊതു-സ്വകാര്യ പങ്കാളിത്തത്തിലൂടെ സൗത്ത് ഷർഖിയയിലെ നഗര സൗകര്യങ്ങളും ജീവിത നിലവാരവും വർധിപ്പിക്കുകയാ ലക്ഷ്യം.
നടപ്പാത, സൈക്ലിങ് ട്രാക്ക്, കുട്ടികളുടെ കളിസ്ഥലങ്ങൾ, പൊതു ഇരിപ്പിടങ്ങൾ എന്നിവ ഈ പദ്ധതിയിലുണ്ട്.
റെസ്റ്റോറന്റുകൾ, കഫേകൾ, വാണിജ്യ കിയോസ്‌ക്കുകൾ എന്നിവയുമുണ്ടാകും. നികുതി അതോറിറ്റി മേധാവി നാസർ ബിൻ ഖാമിസ് അൽ ജാഷ്മിയുടെ രക്ഷാകർതൃത്വത്തിലാണ് ചടങ്ങ് നടക്കുക. സെപ്റ്റംബർ 11 ന് നിർമാണം ആരംഭിക്കാനാണ് പദ്ധതി. ഒരു വർഷത്തിനകം പൂർത്തിയാകാനാകുമെന്നാണ് പ്രതീക്ഷ.
Next Story
Adjust Story Font
16

