Quantcast

സാങ്കേതിക പഠനങ്ങൾ പൂർത്തിയായി; മുസന്ദം എയർപോർട്ട് പദ്ധതി യാഥാർഥ്യമാകുന്നു

രണ്ട് ഘട്ടങ്ങളിലായി നിർമാണം

MediaOne Logo

Web Desk

  • Published:

    26 Jan 2026 10:40 PM IST

സാങ്കേതിക പഠനങ്ങൾ പൂർത്തിയായി; മുസന്ദം എയർപോർട്ട് പദ്ധതി യാഥാർഥ്യമാകുന്നു
X

മസ്‌കത്ത്: ഒമാനിലെ മുസന്ദം ഗവർണറേറ്റിൽ പുതിയ വിമാനത്താവളം നിർമിക്കുന്നതിനുള്ള പ്രാഥമിക പഠനങ്ങൾ പൂർത്തിയായതായി സിവിൽ ഏവിയേഷൻ അതോറിറ്റി. നിലവിലുള്ള ഖസബ് വിമാനത്താവളത്തിലെ പരിമിതികൾ പരിഹരിക്കാനും 24 മണിക്കൂറും വിമാന സർവീസുകൾ ലഭ്യമാക്കാനുമാണ് പുതിയ വിമാനത്താവളത്തിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതിയുടെ നടത്തിപ്പിനായുള്ള അന്തിമ അംഗീകാരം ഈ വർഷം തന്നെ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായാണ് വിമാനത്താവളത്തിന്റെ നിർമാണം വിഭാവനം ചെയ്തിരിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രതിവർഷം 2.5 ലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ള ടെർമിനൽ, എയർ ട്രാഫിക് കൺട്രോൾ ടവർ, 2,520 മീറ്റർ നീളമുള്ള റൺവേ എന്നിവ സജ്ജമാക്കും. രണ്ടാം ഘട്ടത്തിൽ റൺവേയുടെ നീളം 3,300 മീറ്ററായി വർധിപ്പിക്കുന്നതോടെ വലിയ വിമാനങ്ങളായ എയർബസ് A350, ബോയിംഗ് 777 എന്നിവയ്ക്കും ഇവിടെ ഇറങ്ങാൻ സാധിക്കും. കൂടാതെ, വിമാനത്താവളത്തെ പ്രധാന നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഏഴ് കിലോമീറ്റർ നീളമുള്ള പുതിയ റോഡും ഈ പദ്ധതിയുടെ ഭാഗമായി നിർമിക്കുന്നുണ്ട്. വിനോദസഞ്ചാര മേഖലയ്ക്കും ചരക്ക് നീക്കത്തിനും വലിയ കരുത്തേകുന്ന ഈ വിമാനത്താവളം മുസന്ദത്തിന്റെ സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കും.

TAGS :

Next Story