Quantcast

ബർകയിൽ 50.7°C ; ഒമാനിൽ താപനില കുതിച്ചുയരുന്നു

നിരവധി സ്ഥലങ്ങൾ 50°C ലേക്ക് അടുക്കുന്നു

MediaOne Logo

Web Desk

  • Updated:

    2025-07-31 06:49:38.0

Published:

31 July 2025 12:09 PM IST

Omans highest temperatures in Suwaiq and Khaburah, 49°C
X

മസ്‌കത്ത്: ഒമാനിലുടനീളം താപനില കുതിച്ചുയരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്തെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തിയതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. 50.7°C ആണ് പ്രദേശത്ത് രേഖപ്പെടുത്തിയത്.

ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ഇന്ന് പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ, ഒന്നിലധികം വിലായത്തുകളിൽ താപനിലയിൽ കുത്തനെയുള്ള വർധനവ് എടുത്തുകാണിക്കുന്നുണ്ട്. നിരവധി സ്ഥലങ്ങൾ 50°C ലേക്ക് അടുക്കുന്നു.

വിവിധ സ്ഥലങ്ങളിൽ രേഖപ്പെടുത്തിയ താപനില

ഹംറാഉദ്ദുറൂഅ്: 49.7°C

അൽ സുവാഖ്, വാദി മആവിൽ: 49.6°C

സഹം: 49.4°C

ഫഹൂദ്: 49.1°C

ബിദ്ബിദ്: 49.0°C

അൽ റുസ്താഖ്: 48.8°C

നഖൽ: 48.7°C

ആമിറാത്ത്, ബൗഷർ: 48.6°C

TAGS :

Next Story