Quantcast

'ഒമാനിൽ ബ്ലാക്ക് പോയിന്റുകൾ 12 കവിഞ്ഞാൽ ടെമ്പററി ലൈസൻസ് റദ്ദാക്കും': മുന്നറിയിപ്പുമായി പൊലീസ്

നിലവിൽ ഒരു വർഷത്തേക്കാണ് റോയൽ ഒമാൻ പൊലീസ് ടെമ്പററി ലൈസൻസ് നൽകുന്നത്

MediaOne Logo

Web Desk

  • Updated:

    2023-05-16 19:36:37.0

Published:

17 May 2023 12:58 AM IST

oman license
X

പുതുതായി ലൈസൻസ് എടുത്തവർക്ക് ലഭിക്കുന്ന ടെമ്പററി ലൈസൻസ് 12 ബ്ലാക്ക് പോയന്‍റുകൾ കവിഞ്ഞാൽ റദ്ദാക്കുമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ ഒരു വർഷത്തേക്കാണ് റോയൽ ഒമാൻ പൊലീസ് ടെമ്പററി ലൈസൻസ് നൽകുന്നത്.

ഒമാനിൽ ടെമ്പററി ലൈസൻസ് പുതുക്കൽ കാലയളവിൽ ബ്ലാക്ക് പോയന്‍റുകൾ 10ൽ കൂടുതലാണെങ്കിലും ലൈസൻസ് റദ്ദാക്കും. ഇങ്ങനെയുള്ളവർക്ക് വീണ്ടും ലൈസൻസ് എടുക്കണമെങ്കിൽ ഡ്രൈവിങ് ടെസ്റ്റ് അടക്കമുള്ള നടപടികൾ പൂർത്തിയാക്കണം.എന്നാൽ, ബ്ലാക്ക് പോയിന്‍റിൽ ആറിൽ കവിയുന്നില്ലെങ്കിൽ, കാറ്റഗറി അനുസരിച്ച് ഡ്രൈവിങ് ലൈസൻസ് നൽകുന്നതായിരിക്കും.

ട്രാഫിക് ലംഘനങ്ങളുടെ എണ്ണം ഏഴിനും 12നും ഇടയിലാണെങ്കിൽ, നിശ്ചിത തുക നൽകി ടെമ്പററി ലൈസൻസ് ഒരു വർഷത്തേക്ക് ഒരു തവണ മാത്രം പുതുക്കി നൽകുന്നതാണെന്നും റോയൽ ഒമാൻ പൊലീസ് അറിയിച്ചു. നിലവിൽ ഒരു വർഷത്തേക്കാണ് റോയൽ ഒമാൻ പൊലീസ് ടെമ്പററി ലൈസൻസ് നൽകുന്നുത്. ഇതിന് ശേഷമാണ് രണ്ടു വർഷത്തേക്ക് ലൈസൻസ് അനുവദിക്കുക

TAGS :

Next Story