Quantcast

ഹാമ്മേഴ്‌സ് സൂപ്പർ ലീഗ് ബൗഷർ ഫുട്ബാൾ ഗ്രൗണ്ടിൽ നടക്കും

16 ടീമുകൾ മാറ്റുരക്കും

MediaOne Logo

Web Desk

  • Published:

    11 Aug 2023 9:43 AM IST

The Hammers Super League
X

ഒമാനിലെ ഇന്ത്യൻ പ്രവാസി കായിക പ്രേമികൾക്കായി മസ്കത്ത് ഹാമ്മേഴ്‌സ് ഒരുക്കുന്ന ഫുട്‌ബോൾ മേള വെള്ളിയാഴ്ച നടക്കും. ഒമാനിലെ പ്രമുഖ 16 ടീമുകൾ മാറ്റുരക്കുന്ന മൂന്നാമത് ഫുട്ബാൾ ടൂർണമെന്റ് ബൗഷർ ഫുട്ബാൾ ഗ്രൗണ്ടിലാണ് നടക്കുക.

കെ.എം.എഫ് അസോസിയേഷന്റെ പുതിയ നിയമാവലികൾ അനുസരിച്ചിട്ടുള്ള ഒമാനിലെ ആദ്യത്തെ ടൂർണമെന്റ് എന്ന പ്രത്യേകതയും ഹമ്മേഴ്‌സ് സൂപ്പർ ലീഗിനുണ്ട്.

മുൻകാലങ്ങളിൽ വ്യത്യസ്തതകൾകൊണ്ട് ശ്രദ്ധേയമായ ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുന്ന ടീമുകളുടെ മാനേജർമാർക്കായി ഒരുക്കുന്ന ഹാമ്മേഴ്‌സ് മാനേജേഴ്സ് സോക്കർ കപ്പും നടക്കും.

TAGS :

Next Story