Quantcast

ഒമാനിലെ ദോഫാറിനെ കുളിരണിയിച്ച ഖരീഫ് സീസൺ അവസാനത്തിലേക്ക്..

31 വരെയുള്ള കാലയളവിൽ മാത്രം 11 ലക്ഷത്തിലധികം സഞ്ചാരികളെത്തി

MediaOne Logo

Gulf Desk

  • Published:

    15 Sept 2026 1:06 AM IST

The Khareef season, which brought a cool spell to Dhofar, Oman, is drawing to a close.
X

മസ്കത്ത്: ഒമാനിലെ ദോഫാറിനെ കുളിരണിയിച്ച ഖരീഫ് സീസൺ അതിന്റെ അവസാനത്തിലേക്ക് അടുക്കുകയാണ്, കഴിഞ്ഞ സീസണിനെ അപേക്ഷിച്ച് മഴ കുറവാണെന്ന പരാതിയായിരുന്നു സഞ്ചാരികൾക്ക്, എന്നാൽ സീസണിന്റെ അവസാനത്തിലെത്തിയ മഴയിൽ വെള്ളച്ചാട്ടങ്ങൾ പലതും സജീവമായി, സഞ്ചാരികളുടെ മനം മയക്കുന്ന മലനിരകളും കൂടുതൽ മനോഹരമായി

മഴ കുറവായതുകൊണ്ട് തന്നെ സീസണിൽ സജീവമാകുന്ന വെള്ളച്ചാട്ടങ്ങൾ ആസ്വദിക്കാൻ ആവാതെയാണ് പലരും മടങ്ങിയത്. നിർത്താതെ പെയ്യുന്ന ചെറിയ പൊടി മഴയാണ് ഖരീഫിന്റെ പ്രത്യേകത. എന്നാൽ ഈ സീസണിൽ അതും വേണ്ടത്ര ലഭിച്ചില്ല. പക്ഷേ സീസൺ നോക്കി പെയ്യില്ലെന്ന വാശിയുള്ള മഴ നേരം വൈകിയാണെങ്കിലും എത്തി. കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ച മഴയിൽ ചില വെള്ളച്ചട്ടങ്ങളും സജീവമായി. ഐൻ അതൂമും ഐൻ ​ഗോബാബുമൊക്കെ മനോഹരമായി ഒഴുകാൻ തുടങ്ങി. ദോഫാറിലെ സഞ്ചാരികളുടെ ഹൃദയം കവരുന്നത് എപ്പോഴും സീക്ക് തന്നെയാണ് മലകയറി ചെല്ലുമ്പോ കാത്തിരിക്കുന്നത് പച്ചപ്പിന്റെ വിശാലമായ ലോകമാണ്. ജൂൺ 21 മുതൽ ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ മാത്രം 11 ലക്ഷത്തിലധികം സഞ്ചാരികളാണ് ദോഫാറിലെത്തിയത്.

TAGS :

Next Story