Quantcast

മൂന്ന് പതിറ്റാണ്ടിന്റെ പ്രവാസത്തിന് വിരാമമിട്ട് തുംറൈത്തുകാരുടെ 'കോയക്ക' മടങ്ങുന്നു

MediaOne Logo

Web Desk

  • Published:

    24 March 2023 4:45 AM GMT

Expatriate return home
X

മൂന്ന് പതിറ്റാണ്ടുകളായി ഒമാനിലെ പ്രവാസിയായ കോയ അബൂബക്കർ പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിക്കുന്നു. ആലപ്പുഴയിലെ സിവിൽ സ്റ്റേഷൻ വാർഡ് സ്വദേശിയായ കോയ അബൂബക്കർ 1992 ഒക്ടോബറിലാണ് ഒമാനിൽ എത്തിയത്.

പത്ത് വർഷക്കാലം ബർക്കയിലും സീബിലുമായി അറേബ്യൻ ഇൻഷുറൻസ് കമ്പനിയിൽ ജോലി ചെയ്തു. തുടർന്ന് ദോഫാർ ഇൻഷുറൻസിൽ പതിനേഴ് വർഷക്കാലം. തുംറൈത്ത് ബ്രാഞ്ചിലും കഴിഞ്ഞ മൂന്ന് വർഷമായി സലാലയിലെ മിർബാത്ത് ബ്രാഞ്ചിലും മാനേജരായി സേവനമനുഷ്ടിച്ച് വരികയായിരുന്നു.

തുംറൈത്തിലെ സാമൂഹ്യ-വിദ്യാഭ്യാസ രംഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു കോയ. തും റൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ, ഇന്ത്യൻ സ്‌കൂൾ തുംറൈത്ത് എന്നിവയുടെ രൂപീകരണകാലഘട്ടം മുതൽ പ്രവർത്തിക്കുന്നുണ്ട്. സ്‌കൂളിന്റെ തുടക്കം മുതൽ പന്ത്രണ്ടു വർഷമായി മാനേജ്മെന്റ് കമ്മിറ്റിയിൽ പ്രവർത്തിച്ച് വരുന്നു.

ഇൻഷുറൻസ് മേഖലയിലെ സ്വദേശിവൽക്കരണത്തിന്റെ ഭാഗമായാണ് കോയ നാട്ടിലേക്ക് തിരിക്കുന്നത്. ഒഴിവ് ദിവസങ്ങളിൽ പോലും ജോലിയോട് കാണിച്ചിരുന്ന ഉത്തരവാദിത്വം കൊണ്ട് കമ്പനി നൽകിയ അംഗീകാരം വിലമതിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഒമാനാണ് തനിക്ക് എല്ലാ സൗഭാഗ്യങ്ങളും തന്നത്. ഇവിടുത്തെ പ്രവാസി സമൂഹത്തോടൊപ്പം നല്ലവരായ ഒമാനി സുഹൃത്തുക്കളും സൗഹൃദ വലയത്തിൽ ഉണ്ട്. എല്ലാവരെയും വിട്ടുപിരിയുന്നതിലുള്ള വിഷമം പറഞ്ഞറിയിക്കുക വയ്യെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ദിവസം ഇന്ത്യൻ സ്‌കൂൾ ഇദ്ദേഹത്തിന് യാത്രയയപ്പ് നൽകി. മാനേജ്മന്റ് കമ്മിറ്റി പ്രസിഡന്റ് റസ്സൽ മുഹമ്മദ്, ഡോ. പ്രവീൺ ഹട്ടി, ഹെഡ് മിസ്ട്രസ് രേഖ പ്രശാന്ത്, സബ് കമ്മിറ്റി അംഗങ്ങളായ അബ്ദുൽ സലാം, ബിനു പിള്ള, ഷജീർ ഖാൻ എന്നിവർ ചേർന്ന് ഉപഹാരം നൽകി.

TAGS :

Next Story