Quantcast

തുടർ ചികിത്സക്കായി കോട്ടക്കൽ സ്വദേശി നാട്ടിലേക്ക് തിരിച്ചു

പി.സി.എഫാണ് ചികിത്സക്കായി നേത്യത്വം നൽകിയയത്

MediaOne Logo

Web Desk

  • Published:

    26 Oct 2023 1:30 AM GMT

തുടർ ചികിത്സക്കായി കോട്ടക്കൽ സ്വദേശി നാട്ടിലേക്ക് തിരിച്ചു
X

അപെൻഡിക്സ് പൊട്ടിയതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ സലാല ബദർ സമ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന മുനീർ തുടർ ചികിത്സക്കായി നാട്ടിലേക്ക് തിരിച്ചു. കോട്ടക്കൽ കൂക്കിപറമ്പ് സ്വദേശിയായ ഇദ്ദേഹം തുംറൈത്തിൽ ഒരു സൂപ്പർമാർക്കറ്റ് ജീവനക്കാരനാണ്. ഒൿടൊബർ 7 ന് വൈകിട്ട് കലശലായ വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് തുംറൈത്ത് ഹെൽത്ത് സെന്ററിൽ എത്തിയത്.

എന്നാൽ അസഹ്യമായ വേദന വർധിച്ചതോടെ ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്ന് ടിസ പ്രവർത്തകരുടെയും സഹ ജോലിക്കാരുടെയും സഹായത്തോടെയാണ് സലാലയിൽ എത്തിച്ചത്. സലാല ബദർ സമയിൽ എത്തിയ ഉടനെ രാത്രി തന്നെ അടിയന്തിര ശാസ്ത്രക്രിയ നടത്തിയാണ് രോഗിയെ രക്ഷപ്പെടുത്തിയത്. അപെൻഡിക്സിന് ഇദ്ദേഹം നേരത്തെ മറ്റൊരു ക്ലിനിക്കിൽ ചികിൽസിച്ചിരുന്നു. പി.സി.എഫ് സലാലയും , ലീഡേഴ്സ് ഫോറവുമാണ് സഹായത്തിനെത്തിയത്. ബദർ സമ മാനേജ്മെന്റും കാര്യമായി സഹായിച്ചതായി മുനീർ പറഞ്ഞു.

ഡോക്ടർമാർ നിർദേശിച്ചതിനെ തുടർന്നാണ് തുടർ പരിശോധനക്കും ചികിത്സക്കുമായി ഇദ്ദേഹം നാട്ടിലേക്ക് തിരിച്ചത്. പി.സി.എഫ് പ്രവർത്തകർ അവരുടെ ഒരു ദിവസത്തെ വരുമാനം ശേഖരിച്ച് നൽകി. വിവിധ സംഘടനകളിൽ നിന്ന് ശേഖരിച്ച ചെറിയ തുകയും ലീഡേഴ്സ് ഫോറവും കൈമാറി. സലാലയിലെ നല്ലവരായ പൗര സമൂഹവും സഹായിച്ചതായി പി.സി.എഫ് ഭാരവാഹികൾ പറഞ്ഞു. എല്ലാവർക്കും നന്ദി പറഞ്ഞാണ് മുനീർ യാത്രയായത്. പി.സി.എഫ് ഭാരവാഹികളായ റസാഖ് ചാലിശ്ശേരി , ഇബ്രാഹിം വേളം, കബീർ അഹമ്മദ്, ഉസ്മാൻ വാടാനപ്പള്ളി, വാപ്പു വല്ലപ്പുഴ എന്നിവർ നേത്യത്വം നൽകി.

TAGS :

Next Story