Quantcast

ഒമാനിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 21 ലക്ഷം പിന്നിട്ടു

വാക്സിന്‍റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു

MediaOne Logo

Web Desk

  • Published:

    17 Aug 2021 1:24 AM IST

ഒമാനിൽ വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 21 ലക്ഷം പിന്നിട്ടു
X

ഒമാനിൽ കോവിഡ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 21 ലക്ഷം പിന്നിട്ടു. ആരോഗ്യ മന്ത്രാലയം ലക്ഷ്യമിട്ട മുൻഗണനാ പട്ടികയുടെ 61 ശതമാനമാണിത്.

ഒമാനിൽ ഞായറാഴ്ച വരെയുള്ള കണക്കനുസരിച്ച് 21.55 ലക്ഷം പേരാണ് വാക്സിൻ സ്വീകരിച്ചത്. 13.60 ലക്ഷം പേർ ഒറ്റ ഡോസാണ് സ്വീകരിച്ചത്. 7.95 ലക്ഷം പേർ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചു. വാക്സിന്‍റെ രണ്ട് ഡോസുകൾക്കിടയിലെ ഇടവേള കുറച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. നേരത്തെ പത്ത് ആഴ്ചയായിരുന്നു രണ്ട് ഡോസ് വാക്സിനുകൾക്കിടയിലെ ഇടവേള. ഇത് ആറ് ആഴ്ചയായാണ് കുറച്ചത്.

ആഗസ്റ്റ് 17 ചൊവ്വാഴ്ച മുതൽ ഇത് പ്രാബല്ല്യത്തിലാകും. കോവിഡ് വാക്സിൻ സ്വീകരിച്ച് ആറ് ആഴ്ച പിന്നിട്ടവർ തറാസുദ് ആപ്പ് മുഖേന രണ്ടാമത്തെ ഡോസിനായി രജിസ്റ്റർ ചെയ്യണം

TAGS :

Next Story