Quantcast

ജബൽ അഖ്ദറിലെ റോസാപ്പൂക്കൾക്ക് ഭം​ഗി കൂടും

ഒമാൻ കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ 1,50,000 റിയാലിന്റെ പദ്ധതി

MediaOne Logo

Web Desk

  • Updated:

    2025-07-24 10:35:09.0

Published:

24 July 2025 3:02 PM IST

ജബൽ അഖ്ദറിലെ റോസാപ്പൂക്കൾക്ക് ഭം​ഗി കൂടും
X

മസ്കത്ത്: സുൽത്താനേറ്റിലെ റോസ് കൃഷിയെ ഏകീകരിക്കുന്നതിനും സുസ്ഥിര കാർഷിക രീതികൾ ഉറപ്പാക്കുന്നതിനും ലക്ഷ്യമിട്ടുള്ള നീക്കത്തിന്റെ ഭാഗമായി, കൃഷി, മത്സ്യബന്ധന, ജലവിഭവ മന്ത്രാലയം ചൊവ്വാഴ്ച ജബൽ അഖ്ദറിൽ റോസ് കൃഷിക്കായി ഒരു മൂല്യവർദ്ധിത പദ്ധതി ആരംഭിച്ചു. കാർഷിക, മത്സ്യബന്ധന വികസന ഫണ്ട് ഉപയോ​ഗപ്പെടുത്തി, റോസ് കർഷകരെ ശാക്തീകരിക്കുന്നതിനും ഉൽപ്പന്ന ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ദേശീയ സമ്പദ്‌വ്യവസ്ഥയിൽ മേഖലയുടെ സംഭാവന വർദ്ധിപ്പിക്കാനുമാണ് പദ്ധതി ഉദ്ദേശിക്കുന്നത്.

പത്ത് ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന 6,300 ലധികം റോസ് ചെടികളുടെ ആവാസ കേന്ദ്രമായ വിലായത്തിൽ, 350 ലധികം റോസ് കർഷകർക്ക് നേരിട്ട് പ്രയോജനം ലഭിക്കുന്നതാണ് ഈ പദ്ധതി. 150,000 റിയാലാണ് ചെലവ് വരുന്നത്. രണ്ട് വർഷത്തിനുള്ളിൽ പദ്ധതി നടപ്പിലാക്കും. യന്ത്രവൽക്കരണത്തിലൂടെ കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും കൃഷി ചെയ്ത് വിസ്തൃതി വികസിപ്പിക്കാനും പരിപാടി ലക്ഷ്യമിടുന്നു. വിപണന, ഉൽപ്പാദന ശൃംഖലകൾ നിർമ്മിക്കാനും പനിനീരിൽ നിന്ന് ഉരുത്തിരിഞ്ഞ മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ കർഷകരെ പരിശീലിപ്പിക്കാനും ഇത് ലക്ഷ്യമിടുന്നു. യന്ത്രവൽക്കരണത്തിലൂടെ കാർഷിക പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും കൃഷി സ്ഥലം വികസിപ്പിക്കുകയും ചെയ്യുമെന്ന് മന്ത്രാലയം അറിയിച്ചു.

വിപണന, ഉൽ‌പാദന ശൃംഖലകൾ നിർമ്മിക്കാനും പനിനീരിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽ‌പ്പന്നങ്ങൾ വികസിപ്പിക്കുന്നതിൽ കർഷകരെ പരിശീലിപ്പിക്കാനും പദ്ധതിയിലൂടെ കഴിയും. ജബൽ അഖ്ദറിലെ നിരവധി കർഷകർക്ക് റോസ് ഉൽപ്പന്നങ്ങൾ പ്രധാന ഉപജീവനമാർഗ്ഗമാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു. കൂടാതെ ഈ പരമ്പരാഗത മേഖലയിൽ സുസ്ഥിരത ഉറപ്പാക്കാനുള്ള വിശാലമായ ശ്രമങ്ങളും മന്ത്രാലയം പദ്ധതിയിലൂടെ നടപ്പാക്കും.

TAGS :

Next Story