Quantcast

സുന്നി സെന്റർ നബിദിന കാമ്പയിൻ ഉദ്ഘാടനം ചെയ്തു

MediaOne Logo

Web Desk

  • Updated:

    2023-09-24 16:12:41.0

Published:

24 Sept 2023 12:23 AM IST

സുന്നി സെന്റർ നബിദിന കാമ്പയിൻ ഉദ്ഘാടനം ചെയ്തു
X

തിരുനബിസ്നേഹം, സമത്വം, സഹിഷ്ണുത എന്ന തലക്കെട്ടില്‍ സലാല കേരള സുന്നി സെന്റര്‍ നടത്തുന്ന നബിദിന കാമ്പയിന്‌ തുടക്കമായി.

ദാരീസിലെ ഹദ്ദാദ് പള്ളിയില്‍ നടന്ന പരിപാടിയില്‍ അബ്‌ദുല്‍ അസീസ് ഹാജി ഉദ്‌ഘാടനം നിര്‍വ്വഹിച്ചു. അബ്ദുല്ല അൻവരി മുഖ്യപ്രഭാഷണം നടത്തി.

സെപ്‌തംബര്‍ 27‌ ന് മസ്‌ജിദ് ഉമര്‍ റവാസില്‍ വിപുലമായ പരിപാടി ഒരുക്കും. ഒക്ടോബർ ആറിന്‌ മ്യൂസിയം ഹാളില്‍ മദ്റസ വിദ്യാര്‍‌ത്ഥികളുടെ ആഘോഷപരിപീടികൾ നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

കേന്ദ്രകമ്മിറ്റി നേതാക്കളായ മൊയ്തീൻ കുട്ടി ഫൈസി, റഷീദ് കൈനിക്കര തുടങ്ങിയവർ സംസാരിച്ചു. അമീർ മുസ്ല്യാർ പത്തിരിപ്പാല. മുസ്ഥഫ ഫലൂജ ഹുസൈൻ കണ്ണൂർ എന്നിവര്‍ സംബന്ധിച്ചു.

TAGS :

Next Story