ഇത് ചരിത്രം! ഒമാനിൽ ആദ്യമായി കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചു
മസ്കത്തിലെ റോയൽ ഹോസ്പിറ്റലിലായിരുന്നു ശസ്ത്രക്രിയ

മസ്കത്ത്: മസ്കത്തിലെ റോയൽ ഹോസ്പിറ്റലിൽ രാജ്യത്ത് ആദ്യമായി കൃത്രിമ ഹൃദയം വെച്ചുപിടിപ്പിച്ചു. ഹോസ്പിറ്റലിലെ നാഷണൽ ഹാർട്ട് സെന്ററിൽ ഒമാനി മെഡിക്കൽ സംഘമാണ് ഗുരുതരമായ ഹൃദയസംബന്ധമായ അസുഖം ബാധിച്ച രോഗിയിൽ കൃത്രിമ ഹൃദയം വിജയകരമായി വെച്ചുപിടിപ്പിച്ചത്. ഡോ. വലീദ് ബിൻ അൽ ബാദി, ഡോ. ഖാസിം ബിൻ സാലിഹ് അൽ ആബ്രി എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്. നാല് മണിക്കൂർ ദൈർഘ്യമാണ് ശസ്ത്രക്രിയക്ക് വേണ്ടിവന്നത്. ആരോഗ്യനില മെച്ചപ്പെട്ട രോഗിക്ക് ഹോസ്പിറ്റൽ വിടാൻ അധികൃതർ നിർദേശം നൽകി.
Next Story
Adjust Story Font
16

