ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധികാരമേറ്റിട്ട് ഇന്നേക്ക് മൂന്നാണ്ട്
സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ നേതൃത്വത്തിൽ വികസനത്തിന്‍റെ പുത്തൻ പാതയിലാണ് ഒമാൻ

മസ്കത്ത്: ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധികാരമേറ്റിട്ട് ഇന്നേക്ക് മൂന്നാണ്ട്. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്‍റെ നേതൃത്വത്തിൽ വികസനത്തിന്‍റെ പുത്തൻ പാതയിലാണ് ഒമാൻ.
2020 ജനുവരി 11നാണ് സുൽത്താൻ ഖാബൂസിന്‍റെ പിൻഗാമിയായി സുൽത്താൻ ഹൈതം ബിൻ ത്വാരിഖ് അധികാരം ഏറ്റെടുക്കുന്നത്. സ്വദേശികളോടൊപ്പം വിദേശികളേയും പരിഗണിച്ച് കൊണ്ടാണ് ഒമാന്‍റെ മുന്നേറ്റത്തിന് ആവശ്യമായ പദ്ധതികൾ ആവിഷ്കരിച്ച് കൊണ്ടിരിക്കുന്നത്. എണ്ണയിതര മേഖലകളിൽനിന്നുള്ള വരുമാനം കണ്ടെത്താനുള്ള ശ്രമങ്ങളും വിജയപടിയിലാണ്.
ഒമാന്‍ വിഷന്‍ 2040 നടപ്പാക്കുന്നതിന് ഭാഗമായി നിരവധി പദ്ധതികൾ ആണ് ഒമാൻ നടപ്പാക്കിയത്. എണ്ണവിലയിലുണ്ടായ വർധനവ് കഴിഞ്ഞ വർഷം സാമ്പത്തിക രംഗത്ത് ഉണർവ് ഉണ്ടായി. ഒമാനിൽ എണ്ണ വില വർധിക്കാതെ പിടിച്ച് നിർത്തിയതടക്കം നിരവധി മേഖലകളിൽ ജനങ്ങൾക്ക് ഏറെ ഉപകാരമുള്ള പദ്ധതികൾ കഴിഞ്ഞ വർഷം നടപ്പിലാക്കി. സുൽത്താൻ ഹൈതം ബിൻ ത്വാരിഖിന്റെ നേതൃപാഠവത്തോടൊപ്പം പൗരന്മാരുടെ പരിപൂർണ്ണ പിന്തുണയോടെ ഒമാൻ പുരോഗതിയിലേക്ക് കുതിക്കുകയാണ്.
Adjust Story Font
16

