തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ ഓണാഘോഷം
ഘോഷയാത്ര, കായിക മത്സരങ്ങൾ, ഓണസദ്യ, കലാ പരിപാടികൾ എന്നിവ അരങ്ങേറി

തുംറൈത്ത്: ഒമാനിലെ തുംറൈത്ത് ഇന്ത്യൻ സോഷ്യൽ അസോസിയേഷൻ (ടിസ) ഓണാഘോഷം തുംറൈത്ത് മാര്യേജ് ഹാളിൽ വിപുലമായ പരിപാടികളോടെ നടന്നു. ഘോഷയാത്ര, കായിക മത്സരങ്ങൾ, ഓണസദ്യ, കലാ പരിപാടികൾ എന്നിവ അരങ്ങേറി.
തുംറൈത്തിലെയും സലാലയിലെയും പ്രമുഖ വ്യക്തികൾ പരിപാടിയിൽ സംബന്ധിച്ചു. ഡോ. കെ. സനാതനൻ, ഡോ: രാകേഷ് കുമാർ ജാ, നാസർ പെരിങ്ങത്തൂർ, സി.വി. സുദർശനൻ, സബീർ പി.ടി. തുടങ്ങിയവർ സംബന്ധിച്ചു. പ്രസിഡന്റ് ഷജീർ ഖാൻ, ബൈജു തോമസ്, അബ്ദുൽ സലാം, റസ്സൽ മുഹമ്മദ് , പ്രസാദ് സി. വിജയൻ, ഷാജി പി.പി എന്നിവരും വനിത ഭാരവാഹികളും നേതൃത്വം നൽകി.
Next Story
Adjust Story Font
16

