Quantcast

ഒമാനിൽ ചില ഭാഗങ്ങളിൽ ഇടിമിന്നലും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്

MediaOne Logo

Web Desk

  • Published:

    1 Aug 2022 6:18 PM IST

ഒമാനിൽ ചില ഭാഗങ്ങളിൽ   ഇടിമിന്നലും കാറ്റുമുണ്ടാകുമെന്ന് മുന്നറിയിപ്പ്
X

മസ്‌കറ്റ്: ഒമാനിലെ ചില ഭാഗങ്ങളിൽ ഇന്ന് ഇടിമിന്നലോട് കൂടിയ കാറ്റും മഴയുമുണ്ടായേക്കാമെന്ന് മുന്നറിയിപ്പ്. വാദികൾ നിറഞ്ഞൊഴുകാൻ സാധ്യതയുള്ളതിനാൽ പരിസരത്തുള്ളവർ സൂക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.

അൽ ഹജർ പർവതങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് മഴയ്ക്ക് സാധ്യത. ഇവിടെ മേഘങ്ങൾ രൂപം കൊണ്ട് മൂടിക്കെട്ടിയ അന്തരീക്ഷമാണുള്ളത്. വ്യത്യസ്ത തീവ്രതയിലുള്ള ഇടിമിന്നലുണ്ടാവാനാണ് സാധ്യത. ചില സമയങ്ങളിൽ ശക്തമായ കാറ്റും അടിച്ചുവീശുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു.

TAGS :

Next Story