Quantcast

ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് റെസിഡൻറ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി നീട്ടി

ഈ മാസം 20നുള്ളിൽ റെസിഡൻറ് കാർഡിൻെറ കോപ്പികൾ അതത് ക്ലാസ് ടീച്ചർമാർക്ക് നൽകണമെന്ന് കാട്ടി ഇന്ത്യൻ സ്കൂളുകൾ സർക്കുലർ നൽകി.

MediaOne Logo

Web Desk

  • Published:

    11 Sep 2021 5:20 PM GMT

ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് റെസിഡൻറ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി  നീട്ടി
X

ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് റെസിഡൻറ് കാർഡ് എടുക്കുന്നതിനുള്ള സമയപരിധി അധികൃതർ നീട്ടി. ഈ മാസം 20നുള്ളിൽ റെസിഡൻറ് കാർഡിൻെറ കോപ്പികൾ അതത് ക്ലാസ് ടീച്ചർമാർക്ക് നൽകണമെന്ന് കാട്ടി ഇന്ത്യൻ സ്കൂളുകൾ സർക്കുലർ നൽകി.


ഒമാനിലെ ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്ക് നേരത്തേ സെപ്റ്റംബർ ഒമ്പതിനുള്ളിൽ െറസിഡൻറ് കാർഡ് വിവരങ്ങൾ നൽകണമെന്നായിരുന്നു നിർദേശിച്ചിരുന്നത്. കെ.ജി ഒന്നു മുതൽ 12ാം ക്ലാസ് വരെയുള്ള എല്ലാ കുട്ടികളും നിർബന്ധമായി െറസിഡൻറ് കാർഡ് എടുക്കണമെന്നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്കൂളുകൾക്ക് നൽകിയിട്ടുള്ള അറിയിപ്പ്. െറസിഡൻറ് കാർഡ് കോപ്പികൾക്കായി പ്രത്യേകം രജിസ്റ്റർ വെക്കണമെന്നും നിർദേശമുണ്ട്.അപേക്ഷ പൂരിപ്പിക്കുന്നതിനുള്ള ഫീസ് അടക്കം ഒരു കുട്ടിക്ക്14 റിയാലോളം വേണ്ടിവരും കാർഡ് എടുക്കാൻ ചെലവ്. കുട്ടികളുടെ െറസിഡൻറ് കാർഡ് എടുക്കുന്നതിന് 11 റിയാലാണ് േറായൽ ഒമാൻ പൊലീസ് ഇടാക്കുന്നത്. ഇതോടൊപ്പം സ്പോൺസറുടെ ഒപ്പും സീലും അപേക്ഷയിൽ നിർബന്ധമാണ്. പുതിയ പാസ്േപാർെട്ടടുത്തവരുടെ വിസ പഴയ പാസ്പോർട്ടിലാണെങ്കിൽ വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റാനും അധികൃതർ നിർദേശിക്കുന്നുണ്ട്. അതിനാൽ ഇത്തരക്കാർ ആദ്യം വിസ പുതിയ പാസ്പോർട്ടിലേക്ക് മാറ്റിയ േശഷമാണ് െറസിഡൻറ് കാർഡിന് അപേക്ഷിക്കേണ്ടത്.

TAGS :

Next Story