Quantcast

ടൂറിസ്റ്റുകൾക്ക് ആനന്ദം, മത്ര സ്ക്വയർ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം

കരാർ നൽകി മസ്കത്ത് മുനിസിപ്പാലിറ്റി

MediaOne Logo

Web Desk

  • Published:

    2 Dec 2025 6:36 PM IST

ടൂറിസ്റ്റുകൾക്ക് ആനന്ദം, മത്ര സ്ക്വയർ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം
X

മസ്കത്ത്: മസ്കത്തിൻ്റെ നഗര വികസനത്തിനും ഉയർന്ന ജീവിത നിലവാരത്തിനും ലക്ഷ്യമിടുന്ന മത്ര സ്ക്വയർ പദ്ധതിയുടെ നിർമാണത്തിന് അംഗീകാരം. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പദ്ധതിയുടെ നിർമാണ കരാർ നൽകിയതായി മസ്കത്ത് മുനിസിപ്പാലിറ്റി പ്രഖ്യാപിച്ചു. ദേശീയ നഗര വികസന നയം 2040-ന്റെ ഭാ​ഗമായി നടപ്പാക്കുന്ന, ന​ഗരത്തിൻ്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്നതാണ് ഈ പദ്ധതി. കടലിന് കുറുകെ അഞ്ച് മീറ്റർ വീതിയുള്ള 'U' ആകൃതിയിലുള്ള പ്രതീകാത്മകമായ പാലം ഈ പദ്ധതിയുടെ പ്രത്യേകതയാണ്.

ഹരിത ഇടങ്ങളും കാൽനടപ്പാതകളുമുള്ള ബഹുമുഖ പ്ലാസയും കടലിന്റെ താളത്തിനൊത്ത് രൂപകൽപ്പന ചെയ്ത ആധുനിക ലൈറ്റിങ് സംവിധാനവുമടക്കം ആകർഷകമായ അന്തരീക്ഷം മത്ര സ്ക്വയർ സൃഷ്ടിക്കും. കോർണിഷിന്റെയും മത്ര കോട്ടയുടെയും മനോഹരമായ കാഴ്ചകൾ സമ്മാനിക്കുക, മത്രയുടെ ചരിത്രവും പൈതൃകവുമായ മൂല്യം ഉയർത്തിക്കാട്ടുക, ടൂറിസ്റ്റ് സാധ്യതകൾ വികസിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് മത്ര സ്ക്വയറിലൂടെ ലക്ഷ്യമിടുന്നത്.

TAGS :

Next Story