ഒമാൻ വഴിയുള്ള ട്രാൻസിറ്റ് വിസ നിർത്തിയിട്ടില്ലെന്ന് യമൻ എംബസി അധികൃതർ
ഒമാനിന്‍റെ കര അതിർത്തിയിലൂടെ യമനിലേക്കും തിരിച്ചും ട്രാൻസിറ്റ് വിസകൾ നിർത്തുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വാർത്തകൾ പ്രചരിച്ചിരുന്നു

ഒമാൻ വഴിയുള്ള ട്രാൻസിറ്റ് വിസ നിർത്തിയിട്ടില്ലെന്ന് ഒമാനിലെ യമൻ എംബസി അധികൃതർ. ഒമാനിന്‍റെ കര അതിർത്തിയിലൂടെ യമനിലേക്കും തിരിച്ചും ട്രാൻസിറ്റ് വിസകൾ നിർത്തുന്നത് സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണവുമായി യമൻ എംബസി രംഗത്തെത്തിയിരിക്കുന്നത്. ഇത്തരം പ്രചാരണം ശരിയല്ലെന്നും ഒമാൻ സർക്കാർ യമൻ ജനതക്ക് നൽകുന്ന സൗകര്യങ്ങളെ അഭിനന്ദിക്കുകയാണെന്നും അധികൃതർ പറഞ്ഞു.
Next Story
Adjust Story Font
16

