Quantcast

തുംറൈത്ത് ഇന്ത്യൻ സ്‌കൂൾ കിന്റർഗാർട്ടൻ ഗ്രാജ്വേഷൻ സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    24 March 2023 4:50 AM GMT

Tumraith Indian School Kindergarten Graduation
X

ഇന്ത്യൻ സ്‌കുൾ തുംറൈത്തിൽ നിന്നും ഈ വർഷം കിന്റർഗാർട്ടൻ പൂർത്തിയാക്കിയ കുരുന്നുകൾക്കുള്ള ഗ്രാജ്വേഷൻ സർട്ടിഫിക്കറ്റ് വിതരണം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു.

സ്‌കൂൾ അങ്കണത്തിൽ നടന്ന പരിപാടിയിൽ മനേജിങഗ് കമ്മിറ്റി പ്രസിഡണ്ട് റസ്സൽ മുഹമ്മദ് അതിഥിയായിരുന്നു. സ്‌കൂൾ ഹെഡ്മിസ്ട്രസ് രേഖ പ്രശാന്ത് മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായ ഡോ. പ്രവീൺ ഹട്ടി, അബൂബക്കർ കോയ, മുൻ പ്രിൻസിപ്പൽ ഗീത ശർമ്മ , സബ് കമ്മിറ്റിയംഗങ്ങളായ അബ്ദുസലാം, ബിനു പിള്ള , ഷജീർ ഖാൻ എന്നിവർ സംബന്ധിച്ചു. റുബീന. പി.പി സ്വാഗതവും, അനീഷ സി.എസ് നന്ദിയും പറഞ്ഞു.

TAGS :

Next Story