Quantcast

ഒമാനിലെ സൊഹാറിൽ ഡ്രോൺ ആക്രമണം; രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടു

മരണത്തിനിടയാക്കിയ ഡ്രോൺ വീണത് സൊഹാർ ഇൻഡസ്ട്രിയൽ ഏരിയയിൽ

MediaOne Logo

Web Desk

  • Published:

    13 March 2026 1:01 PM IST

Two drones downed in Oman’s Sohar; two expats killed
X

മസ്കത്ത്: ഒമാനിലെ സൊഹാറിൽ രണ്ട് ഡ്രോണുകൾ തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പ്രവാസികൾ കൊല്ലപ്പെട്ടതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. തകർന്നു വീണ ഡ്രോണുകളിൽ ഒന്ന് സൊഹാർ ഇൻഡസ്ട്രിയൽ ഏരിയയിലാണ് പതിച്ചത്. ഇതിന്റെ ആഘാതത്തിലാണ് രണ്ട് പ്രവാസികളും മരിച്ചത്. ഏതാനും പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. പരിക്കേറ്റവരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രണ്ടാമത്തെ ഡ്രോൺ സൊഹാറിൽർ വിലായത്തിലെ തന്നെ ജനവാസമില്ലാത്ത തുറസ്സായ സ്ഥലത്താണ്. ഇവിടെ ആർക്കും പരിക്കേൽക്കുകയോ നാശനഷ്ടങ്ങൾ സംഭവിക്കുകയോ ചെയ്തിട്ടില്ല. വിവരമറിഞ്ഞയുടൻ തന്നെ പ്രത്യേക അന്വേഷണ സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. ഡ്രോണുകൾ എവിടെ നിന്ന് വന്നതാണെന്നും അപകടത്തിന്റെ കൃത്യമായ സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടന്നുവരികയാണ്.

അനാവശ്യമായ കിംവദന്തികൾ പ്രചരിപ്പിക്കരുതെന്നും അപകടസ്ഥലത്തെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി പങ്കുവെക്കരുതെന്നും ഒമാൻ സുരക്ഷാ അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

TAGS :

Next Story