Quantcast

നിസ്‌വയിലെയും ജബൽ അഖ്ദറിലെയും രണ്ട് പ്രധാന പാർക്കുകൾ 2026ൽ തയ്യാറാകും

ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും വിനോദ സൗകര്യം വർധിപ്പിക്കാനുമാണ് പദ്ധതി

MediaOne Logo

Web Desk

  • Updated:

    2025-04-07 06:26:34.0

Published:

7 April 2025 11:51 AM IST

Two major parks in Niswa and Jebel Akhdar to be ready in 2026
X

മസ്‌കത്ത്: ആഭ്യന്തര ടൂറിസം പ്രോത്സാഹിപ്പിക്കാനും താമസക്കാർക്കും സന്ദർശകർക്കും വിനോദ സൗകര്യങ്ങൾ വർധിപ്പിക്കാനും ലക്ഷ്യമിട്ടുള്ള രണ്ട് പ്രധാന പബ്ലിക് പാർക്കുകളുടെ വികസനവും നിരവധി അടിസ്ഥാന സൗകര്യ നവീകരണങ്ങളുമായി ദാഖിലിയ ഗവർണറേറ്റ് മുന്നോട്ട് കൊണ്ടുപോകുന്നു. 2026 ന്റെ ആദ്യ പാദത്തോടെ നിസ്‌വയിലെയും ജബൽ അഖ്ദറിലെയും പാർക്ക് പദ്ധതികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

നിസ്‌വ പബ്ലിക് പാർക്കിന്റെ നിർണാണ പ്രവൃത്തി 30% ത്തിലധികം പൂർത്തിയായതായി ദാഖിലിയ ഗവർണർ ശൈഖ് ഹിലാൽ ബിൻ സഈദ് അൽ ഹജ്രി പറഞ്ഞു. 150,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിൽ കൃത്രിമ തടാകം, ഹരിത ഇടങ്ങൾ, കളിസ്ഥലങ്ങൾ, ഇരിപ്പിടങ്ങൾ എന്നിവയുണ്ടാകും. 520 തണൽ മരങ്ങളും 3,400 പൂച്ചെടികളും ഉൾപ്പെടെ 3,920 മരങ്ങൾ നടാനും പദ്ധതിയുണ്ട്.

ഔഷധ സസ്യങ്ങളെയും അവയുടെ ഗുണങ്ങളെയും കുറിച്ചുള്ള അവബോധം വളർത്താനായി മെഡിക്കൽ ഗാർഡനും പാർക്കിൽ ഉണ്ടായിരിക്കും. ലൈബ്രറി, സ്‌പോർട്‌സ് മൈതാനങ്ങൾ, ഫിറ്റ്‌നസ് സോണുകൾ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.

ഒരു ദശലക്ഷം റിയാൽ ചെലവിട്ടുള്ള ജബൽ അഖ്ദറിലെ പാർക്കിന്റെ നിർമാണം 25% പൂർത്തിയായി. ഏകദേശം 20,000 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള പാർക്കിൽ പൊതുസ്ഥലങ്ങൾ, കുട്ടികൾക്കുള്ള കളിസ്ഥലങ്ങൾ, സൈക്കിൾ ട്രാക്ക്, സ്‌പോർട്‌സ് പാതകൾ എന്നിവ ഉണ്ടായിരിക്കും. 1,000-ത്തിലധികം മരങ്ങൾ നട്ടുപിടിപ്പിക്കും, 5,000 ചതുരശ്ര മീറ്റർ ഗ്രീൻ ലാൻഡ്‌സ്‌കേപ്പിംഗിനായി നീക്കിവെക്കും.

പാർക്കിൽ മൾട്ടി-യൂസ് ഓപ്പൺ എയർ തിയേറ്റർ, പ്രാർഥനാ മുറികൾ, വിശ്രമമുറികൾ, കഫേ, ഇലക്ട്രോണിക് ഗെയിംസ് ഏരിയ, നിക്ഷേപത്തിനായുള്ള നിയുക്ത സോണുകൾ എന്നിവയും ഉണ്ടായിരിക്കും.

അതേസമയം, അടിസ്ഥാന സൗകര്യം, ടൂറിസം, പൊതു സേവനങ്ങൾ എന്നിവ ശക്തിപ്പെടുത്താനായി 4.5 ദശലക്ഷം റിയാലിന്റെ വികസന പദ്ധതികൾക്ക് ജബൽ അഖ്ദർ വിലായത്ത് സാക്ഷ്യം വഹിക്കുകയാണ്. റോഡ് ശൃംഖല നവീകരണം, വിനോദ സൗകര്യ വികസനം, ജീവിത നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾ എന്നിവ പദ്ധതിയിൽ ഉൾപ്പെടും.

1.37 ദശലക്ഷം റിയാൽ ചെലവിൽ റോഡുകൾ നിർമിക്കുന്ന പദ്ധതി ജബൽ അഖ്ദറിൽ പൂർത്തിയായിട്ടുണ്ട്. 1.4 ദശലക്ഷം റിയാൽ ചെലവിൽ നിർമാണത്തിന്റെ രണ്ടാം ഘട്ടം പുരോഗമിക്കുകയാണ്, ഇതുവരെ 10% ത്തിലധികം പൂർത്തിയായി. ജബൽ അഖ്ദറിലേക്കുള്ള പ്രധാന പ്രവേശന പാതയുടെ ഇരട്ടിപ്പിക്കലിനുള്ള കൺസൾട്ടൻസി പ്രവർത്തനങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്ന് ശൈഖ് ഹിലാൽ സ്ഥിരീകരിച്ചു.

TAGS :

Next Story