Quantcast

രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി അനുമതി നല്‍കി ഒമാന്‍

സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്.

MediaOne Logo

Web Desk

  • Published:

    24 Jun 2021 5:43 PM GMT

രണ്ട് കോവിഡ് വാക്സിനുകൾക്ക് കൂടി അനുമതി നല്‍കി ഒമാന്‍
X

ഒമാനിൽ അടിയന്തിര ഉപയോഗത്തിനായി രണ്ട് വാക്സിനുകൾക്ക് കൂടി അനുമതി. സ്പുട്നിക്, സിനോവാക് വാക്സിനുകൾക്കാണ് ആരോഗ്യ മന്ത്രാലയം അനുമതി നൽകിയത്.

ഫൈസർ, ഓക്സ്ഫഡ്/ ആസ്ട്രാസെനക്ക വാക്സിനുകൾക്ക് പുറമെയാണ് പുതിയ അനുമതി. ജനുവരി മുതൽ സെപ്റ്റംബർ വരെ കാലയളവിൽ ഒമാന് 32 ലക്ഷം ഡോസ് കോവിഡ് വാക്സിൻ കൂടി ലഭിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് അൽ സഈദി പറഞ്ഞു .

ആഗസ്റ്റ് അവസാനത്തിനുള്ളിൽ മുൻഗണനാ പട്ടികയിലുള്ള എല്ലാവർക്കും ഒരു ഡോസ് വാക്സിനെങ്കിലും നൽകുകയാണ് ലക്ഷ്യം. ഇതുവരെ 15.15 ലക്ഷം ഡോസ് വാക്സിനാണ് ഒമാനിൽ നൽകിയത്. ഏപ്രിലിൽ മരണപ്പെട്ടവരിലധികവും കോവിഡ് വാക്സിൻ സ്വീകരിക്കാൻ വിസമ്മതിച്ച 60 വയസിന് മുകളിൽ പ്രായമുള്ളവരാണെന്നും ഡോ.അൽസഈദി പറഞ്ഞു.

TAGS :

Next Story