Quantcast

കെട്ടിടം വൃത്തിയാക്കുന്നതിനിടെ ക്രെയിനിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു

സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി എത്തിയാണ് രക്ഷിച്ചത്

MediaOne Logo

Web Desk

  • Published:

    29 Sept 2023 12:55 AM IST

കെട്ടിടം വൃത്തിയാക്കുന്നതിനിടെ   ക്രെയിനിൽ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു
X

മസ്കത്തിലെ റൂവിയിൽ കെട്ടിടം വൃത്തിയാക്കുന്നതിനിടെ ക്രയിനിൽ കുടുങ്ങിയ രണ്ടുപേരെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷിച്ചു.

ഉയരം കൂടിയ കെട്ടിടത്തിന് മുകളിൽ വൃത്തിയാക്കാൻ ഉപയോഗിച്ച ക്രെയിനിൽ ഇവർ അകപ്പെടുകയായിരുന്നു.

മസ്കത്ത് ഗവർണറേറ്റിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയിലെ അംഗങ്ങൾ ഹൈഡ്രോളിക് ക്രെയിൻ ഉപയോഗിച്ചാണ് ഇവരെ താഴെയിറക്കിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു.

TAGS :

Next Story