Quantcast

യുഎഇ പ്രസിഡന്റ് ഒമാനിൽനിന്ന് മടങ്ങി

സുൽത്താൻ ഹൈതം ബിൻ താരിഖുമായി സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി

MediaOne Logo

Web Desk

  • Published:

    11 Sept 2025 10:35 PM IST

UAE President returns from Oman
X

സലാല: സ്വകാര്യ സന്ദർശനത്തിനായി ഒമാനിലെത്തിയ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ മടങ്ങി. സലാലയിലെ സുൽത്താനി എയർപോർട്ടിൽ നൽകിയ യാത്രയയപ്പിന് സുൽത്താൻ ഹൈതം ബിൻ താരിഖ് നേതൃത്വം നൽകി. ഇരുനേതാക്കളും സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തിയിരുന്നു.

ഒരു ദിവസത്തെ സ്വകാര്യ സന്ദർശനത്തിനായാണ് യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്‌യാൻ ഒമാനിലെത്തിയത്. സലാലയിലെ റോയൽ വിമാനത്താവളത്തിൽ എത്തിയ പ്രസിഡന്റിനെ സുൽത്താൻ ഹൈതം ബിൻ താരിഖ് നേരിട്ടെത്തി സ്വീകരിച്ചു. ഇരുനേതാക്കളും സലാലയിലെ അൽ ഹുസ്ൻ കൊട്ടാരത്തിൽ കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ഒമാനും യുഎഇയും തമ്മിലുള്ള സഹകരണത്തിന്റെയും പങ്കാളിത്തവും ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നു. പരസ്പര താൽപര്യമുള്ള നിരവധി വിഷയങ്ങളിലും പ്രാദേശിക സമാധാനവും സ്ഥിരതയും സംബന്ധിച്ച് ഇരു നേതാക്കളും അഭിപ്രായങ്ങൾ കൈമാറി. ഒമാനും യുഎഇയും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുന്നതാണ് യുഎഇ പ്രസിഡന്റിന്റെ സന്ദർശനം. സാഹോദര്യ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സുൽത്താന്റെയും പ്രസിഡന്റിന്റെയും പരസ്പര പ്രതിബദ്ധതയുടെ പുനഃസ്ഥാപിക്കൽ കൂടിയായി സന്ദർശനം മാറി.

TAGS :

Next Story