Quantcast

യു.ഡി.എഫ് സലാലയിൽ നിലമ്പൂർ വിജയാഘോഷം സംഘടിപ്പിച്ചു

MediaOne Logo

Web Desk

  • Published:

    28 Jun 2025 10:39 PM IST

യു.ഡി.എഫ് സലാലയിൽ നിലമ്പൂർ വിജയാഘോഷം സംഘടിപ്പിച്ചു
X

സലാല: കെഎംസിസിയും, ഐ.ഒ.സിയും ചേർന്ന് നിലമ്പൂരിലെ ആര്യാടൻ ഷൗക്കത്തിന്റെ വിജയാഘോഷം സംഘടിപ്പിച്ചു. സലാല മ്യൂസിക് ഹാളിൽ നടന്ന പരിപാടിയിൽ ഡോ. നിഷ്താർ അധ്യക്ഷത വഹിച്ചു. ഗാന്ധി ഫൗണ്ടേഷൻ ഒമാൻ പ്രസിഡന്റ്‌ മണിയൂർ മുസ്തഫ, യുഡിഫ് നേതാക്കളായ നാസർ പെരിങ്ങത്തൂർ, ഹരികുമാർ ഓച്ചിറ, ജാബിർ ഷരീഫ്, മഹമൂദ്‌ ഹാജി, ഷജിൽ, ഹാഷിം കോട്ടക്കൽ എന്നിവർ സംസാരിച്ചു.

ഇടതുപക്ഷ സർക്കാറിനെതിരെയുള്ള ജനരോഷമാണ് നിലമ്പൂർ തെരഞ്ഞെടുപ്പിന്റെ വിധി. വിജയം നുണകളെയും, വർഗ്ഗിയ പ്രീണന രാഷട്രീയ പ്രചരണത്തെയും മറികടന്ന ജനവിശ്വാസത്തിന്റെ പ്രകടനമാണെന്നും സംസാരിച്ചവർ പറഞ്ഞു. ലഡു പായസ വിതരണവും നടന്നു. പ്രവചന മത്സരത്തിൽ വിജയികളായവർക്ക് സുഹാന മുസ്തഫ സമ്മാനങ്ങൾ വിതരണം ചെയ്തു. റഷീദ് കൽപറ്റ സ്വാഗതവും ശ്യാം മോഹൻ നന്ദിയും പറഞ്ഞു. കെ.എം.സി.സി, ഒ.ഐ.സി പ്രവർത്തകരാണ് പരിപാടിയിൽ സംബന്ധിച്ചത്.

TAGS :

Next Story