യുഡിഎഫ് സലാല വിജയാഘോഷം സംഘടിപ്പിച്ചു
കെഎംസിസിയും ഐഒസി കേരള ചാപ്‌റ്ററും ചേർന്നാണ് വിജയാഘോഷം നടത്തിയത്

സലാല: കെഎംസിസിയും ഐഒസി കേരള ചാപ്‌റ്ററും ചേർന്ന് തെരഞ്ഞെടുപ്പ് വിജയാഘോഷം സംഘടിപ്പിച്ചു. മ്യൂസിക് ഹാളിൽ നടന്ന ആഘോഷത്തിൽ കേക്ക് മുറിച്ച് വിതരണം ചെയ്തു. കെഎംസിസി പ്രസിഡൻ്റ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു.ഹരികുമാർ ഓച്ചിറ, ഹുസൈൻ കാച്ചിലോടി, ഫിറോസ് കുറ്റ്യാടി, നാസർ പെരിങ്ങത്തൂർ, രജിഷ ബാബു, ഷബീർ കാലടി എന്നിവർ ആശംസകൾ നേർന്നു.
സംഘ്പരിവാറിനെ നാണംകെടുത്തുന്ന രീതിയിൽ കേരളത്തിലെ മതനിരപേക്ഷ സമൂഹത്തിനിടയിൽ വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് വോട്ട് തട്ടാൻ നോക്കിയ ഇടതുപക്ഷത്തിനേറ്റ വമ്പൻ തിരിച്ചടിയാണ് യുഡിഎഫിന്റെ വൻവിജയമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. സിപിഎമ്മിൻ്റെ വർഗീയ പരാമർശങ്ങൾ യഥാർഥത്തിൽ ഗുണം ചെയ്തത് ബിജെപിക്കാണ് എന്നും യോഗം വിലയിരുത്തി.
നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സെമി ഫൈനൽ മത്സരത്തിലെ ഈ വലിയ വിജയത്തോടെ കൂടുതൽ ഐക്യത്തോടെ തുടരാനുള്ള പ്രവർത്തനങ്ങൾ യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്നും യോഗം ഉറപ്പാക്കി. ഐഒസി പ്രസിഡൻ്റ് ഡോ: നിഷ്താർ സ്വാഗതവും ഷംസീർ നന്ദിയും പറഞ്ഞു.
Adjust Story Font
16

