Quantcast

ഒമാനിലെ ബൗഷാർ സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് അടിയന്തിരമായി രക്തദാനം ചെയ്യാൻ ആഹ്വാനം

രക്തദാതാക്കളുടെ എണ്ണം കുറഞ്ഞതിനെ തുടർന്ന് ബ്ലഡ് ബാങ്ക്‌സ് സർവീസ് ഡിപ്പാർട്‌മെൻ്റാണ് രക്തദാനത്തിന് ആഹ്വാനം ചെയ്തത്.

MediaOne Logo

Web Desk

  • Published:

    19 Aug 2024 6:25 PM IST

ഒമാനിലെ ബൗഷാർ സെൻട്രൽ ബ്ലഡ് ബാങ്കിലേക്ക് അടിയന്തിരമായി രക്തദാനം ചെയ്യാൻ ആഹ്വാനം
X

മസ്കത്ത്: രക്തദാതാക്കളുടെ കുറവു മൂലം ബൗഷാർ സെൻട്രൽ ബ്ലഡ് ബാങ്ക് അടിയന്തിരമായി രക്തദാനം ചെയ്യാൻ ജനങ്ങളോട് ആഹ്വാനം ചെയ്തു. ഓഗസ്റ്റ് 19 തിങ്കളാഴ്ചയാണ് ബൗഷാർ സെൻട്രൽ ബ്ലഡ് ബാങ്കിലെ ബ്ലഡ് ബാങ്ക്‌സ് സർവീസ് ഡിപ്പാർട്‌മെന്റ് (ഡി.ബി.ബി.എസ്) രക്തദാനത്തിന് ആഹ്വാനം ചെയ്തത്.

'ബൗഷാർ സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാതാക്കളുടെ എണ്ണം കുറഞ്ഞതു കൊണ്ട് എല്ലാവരോട് രക്തം ദാനം ചെയ്യാൻ ഞങ്ങൾ ആവശ്യപ്പെടുകയാണെന്ന്' ഡി.ബി.ബി.എസ് പ്രസ്താവനയിൽ പറഞ്ഞു.

ശനി മുതൽ വ്യാഴം വരെ രാവിലെ എട്ടു മുതൽ രാത്രി എട്ടു വരെയും വെള്ളിയാഴ്ച രാവിലെ എട്ടു മുതൽ ഉച്ചക്ക് രണ്ടു വരെയും രക്തം ദാനം ചെയ്യാം. കൂടുതൽ വിവരങ്ങൾക്കും രക്തദാനത്തിനും 94555648 എന്ന വാട്‌സ് നമ്പറിൽ ബന്ധപ്പെടാമെന്ന് ഡി.ബി.ബി.എസ് കൂട്ടിച്ചേർത്തു.

TAGS :

Next Story