വടകര സഹൃദയ വേദി ഇഫ്താർ സംഗമം
ഫസലുൽ റഹ്‌മാൻ റമദാൻ പ്രഭാഷണം നടത്തി

മസ്‌കത്ത്: വടകര സഹൃദയവേദിയുടെ ഈ വർഷത്തെ ഇഫ്താർ സംഗമം സ്റ്റാർ ഓഫ് കൊച്ചിൻ ബാങ്ക്വറ്റ് ഹാളിൽ നടന്നു. പ്രസിഡന്റ് വിനോദ് ഓ.കെ അധ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്റ് ഫസലുൽ റഹ്‌മാൻ റമദാൻ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുധീർ ചന്ദ്രോത്ത് സ്വാഗതവും ജോയിന്റ് സെക്രട്ടറി ഹാരിസ് വി നന്ദിയും പറഞ്ഞു.
ഇഫ്താർ സംഗമത്തിൽ 200 ഓളം പേർ പങ്കെടുത്തു. സുരേഷ് അക്കമടത്തിൽ, ഉല്ലാസ് ചെറിയാൻ, ശ്രീജിത്ത്, ഹാരിസ് വി, രജീഷ് പറമ്പത്ത്, ഉദയചന്ദ്രൻ, ബാബു പാക്കയിൽ, ബൈജേഷ്, മുരളി, പ്രവീൺ പ്രഭാകർ, പ്രമോദ്, സുനീത്കുമാർ, രജീഷ്, ബാലൻ കെ.ൻ, ദിനേശ്, അനീഷ്, റഹീം, രഞ്ജിത്, സുനിൽകുമാർ, അശോകൻ എന്നിവർ നേതൃത്വം നൽകി.
Next Story
Adjust Story Font
16

