വാടാനപ്പള്ളി സ്വദേശിയെ സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി
ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്

സലാല: തൃശൂർ വാടാനപ്പള്ളി തൃത്തല്ലൂർ സ്വദേശി പനക്കപ്പറമ്പിൽ സുമേഷിനെ ( 37 ) സലാലയിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗർബിയയിൽ ഇദ്ദേഹം ജോലി ചെയ്യുന്ന ഫുഡ് സ്റ്റഫ് കടയുടെ സ്റ്റോറിലാണ് മൃതദേഹം കണ്ടത്. റോയൽ ഒമാൻ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.
നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സാമൂഹിക പ്രവർത്തകൻ ഉസ്മാൻ വാടാനപ്പള്ളി അറിയിച്ചു. ആറ് വർഷത്തോളമായി സലാലയിൽ ജോലി ചെയ്ത് വരികയാണ്. അവിവാഹിതനാണ്. പിതാവ് സുരേന്ദ്രൻ.
Next Story
Adjust Story Font
16

