Quantcast

ഒമാനിൽ വാഹന ഉടമസ്ഥാവകാശം ഓൺലൈനിലൂടെ കൈമാറാം

റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് വഴി സേവനം ലഭ്യമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക്

MediaOne Logo

Web Desk

  • Updated:

    2023-01-17 17:58:46.0

Published:

17 Jan 2023 4:59 PM GMT

ഒമാനിൽ വാഹന ഉടമസ്ഥാവകാശം ഓൺലൈനിലൂടെ കൈമാറാം
X

വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈൻ മുഖേനെ കൈമാറാൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പൊലീസ്. അടിസ്ഥാന സേവനങ്ങൾ ഓൺലൈനാക്കുകയെന്ന ഒമാൻ ഗവൺമെൻറിന്റെ നയ പ്രകാരമാണ് പുതിയ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഒമാനിൽ വ്യക്തിയിൽനിന്ന് മറ്റൊരു മറ്റൊരു വ്യക്തിയിലേക്കും ഒരു സ്ഥാപനത്തിൽനിന്ന് മറ്റൊരു സ്ഥാപനത്തിലേക്കും വാഹനങ്ങളുടെ ഉടമസ്ഥാവകാശം ഓൺലൈനായി കൈമാറാവുന്നതാണ്. റോയൽ ഒമാൻ പൊലീസ് വെബ്സൈറ്റ് വഴി സേവനം ലഭ്യമാണെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ട്രാഫിക് അറിയിച്ചു. ഇത്തരം സേവനങ്ങൾക്കായി നിബന്ധനകളും അധികൃതർ പുറത്തിറക്കിയിട്ടുണ്ട്. ഇങ്ങനെ വാഹന ഉടമസ്ഥത മാറ്റുന്നതിന് കാലാവധിയുള്ള ലൈസൻസ് ഉണ്ടായിരിക്കണം.

സിവിൽ സ്റ്റാറ്റസ് സിസ്റ്റത്തിൽ രജിസ്റ്റർ ചെയ്ത പ്രവർത്തനക്ഷമമായ ഫോൺ നമ്പർ ഉണ്ടെന്ന് വാങ്ങുന്നയാൾ ഉറപ്പാക്കണം. വാഹന ഇൻഷൂൻസ് കൈമാറ്റവും പൂർത്തിയാക്കണം. ഉടമസ്ഥത മാറുന്നതിന് വിൽപ്പനക്കാരനാണ് അപേക്ഷ സമർപ്പിക്കേണ്ടത്. വിൽപനക്കാരൻ നിയമപരമായി അധികാരപ്പെടുത്തിയാൾക്കും അപേക്ഷിക്കാം. വാങ്ങുന്നയാളാണ് ഫീസ് അടക്കേണ്ടത്. വ്യക്തികളുടെ ഉടമസ്ഥതയിലുള്ള പ്രൈവറ്റ്, വാണിജ്യ വാഹനങ്ങളുടെയും മോട്ടോർസൈക്കിളുകളുടെയും ഓൺലൈനായി ഉടമസ്ഥത മാറ്റാം.


Vehicle ownership can be transferred online in Oman

TAGS :

Next Story