Quantcast

മത്സ്യബന്ധന നിയമ ലംഘനം: ഒമാനില്‍ 30ൽ അധികം തൊഴിലാളികളെ അറസ്റ്റ് ചെയ്തു

ലൈസൻസില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുത്തു

MediaOne Logo

Web Desk

  • Updated:

    2023-05-12 18:40:14.0

Published:

12 May 2023 10:45 PM IST

Oman, fishing laws, ഒമാന്‍, മത്സ്യബന്ധന നിയമ ലംഘനം
X

മസ്കത്ത്: മത്സ്യബന്ധന നിയമ ലംഘനവുമായി ബന്ധപ്പെട്ട് അൽ വുസ്ത ഗവർണറേറ്റിൽനിന്ന് 30ൽ അധികം പ്രവാസി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ലൈസൻസില്ലാത്ത ഏഴ് മത്സ്യബന്ധന ബോട്ടുകൾ പിടിച്ചെടുക്കുകയും ചെയ്തതായി കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയം അറിയിച്ചു.

മഹൂത്ത് വിലായത്തിൽനിന്ന് 24പേരെയും ദുകമിൽനിന്ന് 12 തൊഴിലാളികളെയുമാണ് പിടികൂടിയത്. ഗവർണറേറ്റിലെ ഫിഷറീസ് കൺട്രോൾ ടീം, ദുകമിലെ കോസ്റ്റ് ഗാർഡ് യൂനിറ്റുമായി സഹകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലാകുന്നത്. നിയമ നടപടികൾ പൂർത്തിയാക്കിയതായി അധികൃതർ അറിയിച്ചു.

TAGS :

Next Story