Quantcast

ഖരീഫിലേക്ക് ഒഴുകിയെത്തി സന്ദർശകർ

ജൂൺ 21 മുതൽ ജൂലൈ 31 വരെ എത്തിച്ചേർന്നത് 4,42,100 പേർ

MediaOne Logo

Web Desk

  • Published:

    13 Aug 2025 4:02 PM IST

ഖരീഫിലേക്ക് ഒഴുകിയെത്തി സന്ദർശകർ
X

സലാല: ദോഫാർ ഖരീഫ് സീസണിലേക്ക് ഒഴുകിയെത്തി സന്ദർശകർ. ജൂൺ 21 മുതൽ ജൂലൈ 31 വരെ എത്തിയത് 4,42,100 പേരാണ്. 2024 ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 7 ശതമാനത്തിന്റെ വർധനവാണ്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇൻഫർമേഷന്റെ കണക്കുകൾ പ്രകാരം, ഒമാനി സന്ദർശകരുടെ എണ്ണത്തിൽ ഗണ്യമായ വർധനവുണ്ടായിറ്റുണ്ട്. 3,34,399 സ്വദേശികളാണ് ഖരീഫിലെത്തിച്ചേർന്നത്. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ ആകെ 69,801ഉം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവർ 37,900 ഉം ആണ്. 2025 ജൂലൈ അവസാനത്തോടെ, 3,34,846 സന്ദർശകർ കരമാർ​ഗവും 107,254 പേർ വ്യോമമാർഗവുമെത്തി. 95.3% സന്ദർശകരും എത്തിയത് ജൂലൈയിലാണ്.

TAGS :

Next Story