Quantcast

വോഡഫോണ്‍ ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി

ഹലോ ഒമാന്‍ എന്ന ആദ്യ ട്വീറ്റോടെയാണ് സുൽത്താനേറ്റിൽ തങ്ങളുടെ സേവനം ആരംഭിക്കുന്നതായി ഉപഭോക്താക്കളോട് വോഡഫോണ്‍ സംവദിച്ചു തുടങ്ങിയത്

MediaOne Logo

Web Desk

  • Published:

    30 Dec 2021 3:54 PM GMT

വോഡഫോണ്‍ ഒമാനില്‍ പ്രവര്‍ത്തനം തുടങ്ങി
X

മസ്‌കത്ത്: രാജ്യ​ത്തെ മൂന്നാം ടെലികോം ഓപറേറ്ററായി വോഡഫോണ്‍ പ്രവര്‍ത്തനം ആരംഭിച്ചു. മസ്‌കത്തിലെ കമ്പനിയുടെ ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ സയ്യിദ് അസ്സാന്‍ ബിന്‍ ഖൈസ് ബിന്‍ താരിക് അല്‍ സഈദിന്‍റെ കാര്‍മികത്വത്തിലായിരുന്നു ചടങ്ങ്. ഹലോ ഒമാന്‍ എന്ന ആദ്യ ട്വീറ്റോടെയാണ് സുൽത്താനേറ്റിൽ തങ്ങളുടെ സേവനം ആരംഭിക്കുന്നതായി ഉപഭോക്താക്കളോട് വോഡഫോണ്‍ സംവദിച്ചു തുടങ്ങിയത്.



ഉപഭോക്താക്കളിലേക്ക് ആദ്യ ഓഫറും വോഡഫോണ്‍ പ്രഖ്യാപിച്ചു. ഒമ്പത് റിയാലിന് 77 ദിവസത്തേക്ക് 77 ജിബി ഡാറ്റ, 777 ലോക്കല്‍ കാള്‍, 777 ലോക്കല്‍ എസ്.എം.എസുകള്‍ എന്നിവ ലഭിക്കുമെന്ന് കമ്പനി അറിയിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 3,500 പ്രാദേശിക വിതരണക്കാരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞു.





TAGS :

Next Story