ദുക്കത്ത് സൗഹൃദ ഇഫ്‌താർ ഒരുക്കി വോയ്സ് ഓഫ് ദുക്കം
സലാല: സൗഹൃദ കൂട്ടായ്മയായ വോയിസ് ഓഫ് ദുക്കം ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം വിളിച്ചോതി സൗഹൃദ ഇഫ്‌താർ സംഘടിപ്പിച്ചു. ദുക്കം പാർക്കിൽ സംഘടിപ്പിച്ച ഇഫ്‌താറിൽ വിവിധ സംഘടനാ പ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ കുടുംബങ്ങൾ ഉൾപ്പടെ നൂറു കണക്കിന് പ്രവാസികൾ സംബന്ധിച്ചു. റമദാനിനെക്കുറിച്ച് ഫൈസൽ തൂണേരി, റഫീഖ് സഖാഫി എന്നിവർ സംസാരിച്ചു. വോയിസ് ഓഫ് ദുക്കം ഭാരവാഹികളായ സിറാജ് കല്ലിക്കണ്ടി. റസീം മട്ടന്നൂർ, അസ്‌ലം എടച്ചേരി, അൻവർ ചെറുവത്തൂർ എന്നിവർ നേതൃത്വം നൽകി.
Next Story
Adjust Story Font
16

