വാട്ടർ സല്യൂട്ട്; ബെയ്ജിങ്- മസ്കത്ത് ആദ്യ സർവീസിന് മസ്കത്തിൽ സ്വീകരണം
സല്യൂട്ട് ഏറ്റുവാങ്ങി ചൈന ഈസ്റ്റേൺ എയർലൈൻസ്

മസ്കത്ത്: ബെയ്ജിങ്ങിൽ നിന്ന് മസ്കത്തിലേക്കുള്ള ആദ്യ ഡിറക്ട് സർവീസിന് മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്വീകരണം. ചൈന ഈസ്റ്റേൺ എയർലൈൻസിനെയാണ് വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചത്. ഇന്നലെ വൈകുന്നേരം ബെയ്ജിങ് ഡാക്സിങ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വിമാനം പറന്നുയർന്നത്.
ഒമാൻ പൈതൃക- ടൂറിസം മന്ത്രാലയവും ഒമാനിലെ ചൈനീസ് എംബസിയും സഹകരിച്ചാണ് പുതിയ റൂട്ടിന് തുടക്കമായത്. ഇതിലൂടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ടൂറിസം, വ്യാപാരം, നിക്ഷേപം എന്നിവ വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിലെ ഷെഡ്യൂൾ പ്രകാരം, 299 സീറ്റ് ശേഷിയുള്ള എയർബസ് A330-300 വിമാനം ഉപയോഗിച്ച് ഞായർ, ബുധൻ ദിവസങ്ങളിലായി ആഴ്ചയിൽ രണ്ട് സർവീസുകൾ ഉണ്ടാകും.
Next Story
Adjust Story Font
16

