Quantcast

ഒമാനിൽ വ്യാപക വൈദ്യുതി മുടക്കം; സാങ്കേതിക തകരാറാർ മൂലമെന്ന് അധികൃതർ

MediaOne Logo

Web Desk

  • Published:

    5 Sept 2022 7:13 PM IST

ഒമാനിൽ വ്യാപക വൈദ്യുതി മുടക്കം;   സാങ്കേതിക തകരാറാർ മൂലമെന്ന് അധികൃതർ
X

ഒമാനിലെ പല ഭാഗങ്ങളിലും ഇന്ന് ഒരുമിച്ച് വൈദ്യുതി മുടങ്ങിയതിൽ വിശദീകരണവുമായി അധികൃതർ. നെറ്റ്വർക്ക് ട്രാൻസ്മിഷൻ ലൈനിലെ സാങ്കേതിക തകരാറാണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഇന്ന് ഒരുമിച്ച് വൈദ്യുതി മുടങ്ങാൻ കാരണമായതെന്ന് അധികൃതർ അറിയിച്ചു.

നെറ്റ്വർക്ക് ട്രാൻസ്മിഷൻ ലൈനുകളിലൊന്നിലുണ്ടായ സാങ്കേതിക തകരാറാണ് ഇന്നത്തെ വ്യാപക വൈദ്യുതമുടക്കത്തിന്റെ കാരണമെന്നാണ് ഒമാൻ ന്യൂസ് ഏജൻസി വ്യക്തമാക്കിയത്. എങ്കിലും അൽപ്പസമയം നീണ്ടുനിന്ന പ്രതിസന്ധിക്കുശേഷം നിലവിൽ പലയിടങ്ങളിലും വൈദ്യുതി തിരിച്ചെത്തിയിട്ടുണ്ട്. ബാക്കിയുള്ള പ്രദേശങ്ങളിലും താമസിയാതെ വൈദ്യുതബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

TAGS :

Next Story